മഹാത്മാഗാന്ധിയുടെ 75-ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു

മഹാത്മാഗാന്ധിയുടെ 75-ാമത് രക്തസാക്ഷിത്വ ദിനം BCM കോളേജ് അങ്കണത്തില്‍ ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആചരിച്ചു.  കോളേജ് പ്രിന്‍സിപ്പില്‍ ഡോ. സ്റ്റിഫി തോമസ് , ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര , ചരിത്ര വിഭാഗം മേധാവി ഡോ. അജീസ് ബെന്‍ മാത്യൂസ് , ശ്രീ. ജസ്റ്റിന്‍ ബ്ര്യൂസ് , ശ്രീമതി സുമന്‍ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു

മഹാത്മാഗാന്ധിയുടെ ജീവിതത്തെയും പൈതൃകത്തെയും ഓര്‍ക്കുമ്പോള്‍, ഇന്നും നമ്മെ പ്രചോദിപ്പിക്കുന്ന അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളും തത്വങ്ങളും പ്രതിഫലിപ്പിക്കാനും, അദ്ദേഹം നിലകൊണ്ട അഹിംസ, സത്യം, സമത്വം എന്നിവയുടെ സന്ദേശം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഗാന്ധിസത്തിന്റെ പ്രസക്തിയും ഇന്നത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അത് എങ്ങനെ പ്രയോഗിക്കാമെന്നും മനസ്സിലാക്കാനുള്ള അവസരമായിരുന്നു ഈ പരിപാടി.

Previous Post

സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

Next Post

ജിസ്സ് വല്ലൂരിനെ കെ.സി.സി ആദരിച്ചു

Total
0
Share
error: Content is protected !!