അരീക്കര സെന്റ്. റോക്കീസ് ക്‌നാനായ കത്തോലിക്ക പള്ളി ശതോത്തര രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു

കോട്ടയം അതിരൂപതയിലെ പുണ്യപുരാതന ദേവാലയമായ, അരീക്കര ക്‌നാനായ കത്തോലിക്ക ഇടവക ദേവാലയം ദൈവാനുഗ്രഹത്തിന്റെ 125 ആം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ആഘോഷ പരിപാടികള്‍ക്ക് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍ തിരി തെളിയിച്ചു ഉദ്ഘാടനം ചെയ്തു.
ക്രിസ്തു കേന്ദ്രീകൃതമായ ക്രൈസ്തവ ജീവിതത്തില്‍ ദേവാലയത്തിന്റെ പ്രസക്തി എന്താണെന്നും, ദേവാലയത്തിലൂടെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്ന ദൈവാനുഗ്രഹങ്ങളെ കുറിച്ച് ഇളം തലമുറയ്ക്ക് അറിവ് പകര്‍ന്നു നല്‍കുവാനും, സ്‌നേഹത്തിലും കൂട്ടായ്മയിലും ആഴപ്പെട്ട്, കൂടുതല്‍ നന്മ ചെയ്തു, പോരായ്മകള്‍ പരിഹരിച്ച് മുന്നേറുവാനുമുള്ള അവസരമാണ് ജൂബിലി ആഘോഷങ്ങള്‍ എന്നും മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ തിരുവചന സന്ദേശത്തില്‍ പറഞ്ഞു.

ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട്, മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്റെ കാര്‍മികത്വത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാനയില്‍, ഇടവക വികാരി ഫാദര്‍ സ്റ്റാനി ഇടത്തിപ്പറമ്പില്‍, ഇടവകയില്‍ നിന്നുള്ള വൈദികരായ ഫാദര്‍ തോമസ് താഴപ്പള്ളി, ഫാദര്‍ സ്റ്റീഫന്‍ തേവര്‍ പറമ്പില്‍, ഫാദര്‍ ജെയ്‌സ് നീലാനിരപ്പില്‍, ഫാദര്‍ ജില്‍സണ്‍ എറികാട്ട്, ഫാദര്‍ ജോണ്‍സണ്‍ മാരിയില്‍ എന്നിവര്‍ സഹകാര്‍മികരായി പങ്കെടുത്തു.

അഭിവന്ദ്യ പിതാവിനെ ഇടവകയിലെ വേദപാഠം വിദ്യാര്‍ഥികള്‍ നവവൃന്ദം മാലാഖമാരുടെ ദൃശ്യാവിഷ്‌കാരത്തോടെ സ്വീകരിച്ചു. തുടര്‍ന്ന് ജൂബിലി തിരി തെളിയിച്ച് ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയും, പരിശുദ്ധ കുര്‍ബാന മധ്യേ ജൂബിലി സന്ദേശം നല്‍കുകയും ചെയ്തു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ജൂബിലി ലോഗോയുടെ പ്രകാശനം ജൂബിലി ആഘോഷങ്ങളുടെ ജനറല്‍ കണ്‍വീനര്‍ കെ സി എബ്രഹാം കൊണ്ടാടമ്പടവിലിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.
ഇടവകയിലെ 20 കൂടാരയോഗങ്ങളുടെയും ഭാരവാഹികള്‍ക്ക് മെഴുകുതിരി കത്തിച്ചു നല്‍കിക്കൊണ്ടും, ജൂബിലി പ്രാര്‍ത്ഥന നല്‍കിക്കൊണ്ടും, ഇടവകയിലെ എല്ലാ കുടുംബങ്ങളിലേക്കും ജൂബിലി ആഘോഷത്തിന്റെ മാറ്റൊലി പകര്‍ന്നു നല്‍കി.തുടര്‍ന്ന് കോട്ടയം അതിരൂപതലത്തില്‍ നടന്ന വിവിധ മത്സരങ്ങളില്‍ വിജയികളായവരെയും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.

തദ്ദവസരത്തില്‍ കോട്ടയം അതിരൂപതയിലെ വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ ജനറലായി തെരഞ്ഞെടുക്കപ്പെട്ട സിസ്റ്റര്‍ ഇമാക്കുലേറ്റിനെ ഇടവകാംഗങ്ങളുടെ പ്രതിനിധിയായി കൈക്കാരന്‍ സാബു കരിങ്ങനാട്ട് ആദരിച്ചു.
ഇടവകയില്‍ സേവനമനുഷ്ഠിക്കുന്ന ഫാ.വില്‍സണ്‍ പുളിവേലില്‍, ജിനോ തട്ടാര്‍കുന്നേല്‍, സ്റ്റിമി പുത്തന്‍പുരയ്ക്കല്‍, ജോണിസ് പാണ്ടിയാംകുന്നേല്‍, സിറിയക്ക് ചാഴികാടന്‍, സജി തോട്ടിക്കാട്ട്, ജിബി പരപ്പനാട്ട്, അഭിഷേക് മൂലക്കാട്ട്, സൈമണ്‍ പരപ്പനാട്ട്, ജോസ് അട്ടക്കുഴി, സിസ്റ്റര്‍ റജിസ് എസ് ജെ സി, സിസ്റ്റര്‍ ഹര്‍ഷ എസ് ജെ സി, സിസ്റ്റര്‍ ജൂബി എസ് ജെ സി, ലില്ലി പുള്ളോലില്‍, ടോമി ഓക്കാട്ട്, സാബു കരിങ്ങനാട്ട്, ജോമോന്‍ ചകിരിയില്‍, എബ്രഹാം കുഴിമറ്റത്തില്‍, മനോജ് പാണ്ടിയാംകുന്നേല്‍, ബിനോഷ് പണ്ടാരമലയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

 

Previous Post

കൂടല്ലൂര്‍ : പട്ടാര്‍കുഴിയില്‍ വത്സ ജോണ്‍

Next Post

പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!