അലക്സ് നഗര്‍ -കാഞ്ഞിലേരി പാലം യാഥാര്‍ത്ഥ്യമായപ്പോള്‍ കോട്ടയം അതിരൂപതയ്ക്ക് അഭിമാനം

അലക്സ്നഗര്‍: മലബാറിന്‍്റെ വികസനത്തില്‍ വീണ്ടും കൈയൊപ്പ് ചാര്‍ത്തി കോട്ടയം അതിരൂപത . മലബാറിലേക്കുള്ള ക്നാനായ ജനതയുടെ കുടിയേറ്റമാണ് മലബാറിന്‍െറ വികസനത്തിന് നാഴികകല്ലായത് എന്നതിനാല്‍ അവിടുത്തെ ഏത് വികസന പദ്ധതിയിലും ക്നാനായ മക്കളുടെ അകമഴിഞ്ഞ സഹകരണം ഉണ്ടാകും. പെരിക്കലൂരില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു സ്ഥലം രൂപത കൊടുത്തത് കുറച്ചുനാള്‍ മുന്‍പാണ്. അതിനുശേഷമാണ് അലക്സ് നഗര്‍ കാഞ്ഞിലേരി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം മാറ്റി കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ചിരകാല ആഗ്രഹത്തിന് മലബാറിലെ വൈദികര്‍ മുന്നിട്ടിറങ്ങിയത്. അവവരുടെ നീക്കത്തിന് അതിരൂപത നേതൃത്വവും ഇടവക ജനങ്ങളും മറ്റു പ്രദേശവാസികളും പൂര്‍ണ്ണ പിന്തുണ നല്‍കി.
വിദ്യാലയങ്ങളിലേക്കും ജോലി സ്ഥലങ്ങളിലേയ്ക്കും മറ്റു അനുദിന യാത്രകള്‍ നടത്തുന്നതിനുമായി ഈ ജനത ആശ്രയിച്ചിരുന്നത് ഈ തൂക്കുപാലത്തെയാണ്. ശക്തമായ മഴക്കാലത്ത് ഇതിലൂടെയുള്ള യാത്രകള്‍ സാഹസികമാണ്. ഇപ്രകാരമൊരു പശ്ചാത്തലത്തിലാണ് അലക്സ് നഗര്‍ -കാഞ്ഞിലേരി പാലം എന്ന സ്വപ്ന പദ്ധതിക്ക് ഫാ. സ്റ്റീഫന്‍ കുളക്കാട്ട്കുടി അലക്സ് നഗര്‍ പള്ളി വികാരിയായിരുന്ന അവസരത്തില്‍ തുടക്കമിട്ടത്. എന്നാല്‍ ചില രാഷ്ര്ടീയ കളികളുടെ ഇടയില്‍പ്പെട്ട് പാലം നിര്‍മ്മാണം അനിശ്ചിതമായി നീണ്ടു പോയി, പണി ഉപേക്ഷിച്ച മട്ടിലായി. ആ സാഹചര്യത്തില്‍ ഫാ. ജോര്‍ജ് കപ്പുകാലായില്‍ അലക്സ് നഗര്‍ വികാരിയായി വരുകയും രാപകലില്ലാതെ അക്ഷീണം പ്രയത്നിച്ച് അടഞ്ഞ ഫയലുകളെല്ലാം വീണ്ടും തുറപ്പിച്ച് ഗവണ്‍മെന്‍്റ് ഓഫീസുകള്‍ കയറിയിറങ്ങി പാലം പണി പുനസ്ഥാപിച്ചു. പാലത്തിനും അപ്രോച്ച് റോഡിനും സ്ഥലം തികയാതെ വന്നപ്പോള്‍ പള്ളിയുടെ കുരിശടി പൊളിച്ച് സ്ഥലം വിട്ടു നല്‍കി ഇടവകജനം ആ നാടിനു മാതൃകയായി. ഒപ്പം കോട്ടയം അതിരൂപതയുടെ സന്യാസിനി സമൂഹമായ കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 45 സെന്‍്റ് സ്ഥലം സൗജന്യമായി നല്‍കിക്കൊണ്ട് നാടിന്‍്റെ വികസനത്തിന് അവരും പങ്കാളികളായി.
ഇടവകയും വൈദികരും സന്യസ്തരും ഒരു നാടിന്‍്റെ വികസനത്തിന് എപ്രകാരമാണ് പങ്കാളികളാകുന്നത് എന്നതിന്‍്റെ നേര്‍ചിത്രമാണ് അലക്നഗര്‍ നമുക്ക് കാണിച്ചു തരുന്നത്. പാലം ഉദ്ഘാടന വേളയില്‍ പൊതുമരാമത്ത ്മന്ത്രി മുഹമ്മദ് റിയാസ് മാര്‍ ജോസഫ് പണ്ടാരശേരിയിലിനെയും ഫാ. ജോര്‍ജ് കപ്പുകാലായിലിനെയും പൊന്നാടയണിച് ആദരിച്ചു.

Previous Post

ചമതച്ചാല്‍ : വട്ടുകുളത്തില്‍ ചാണ്ടി

Next Post

ലിവര്‍പൂള്‍ : ഞീഴൂര്‍ പായിത്തുരുത്തേല്‍ ജോമോള്‍ ജോസ്

Total
0
Share
error: Content is protected !!