BCM ടൂര്‍ണമെന്റ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കല്ലറ: ഡിസംബര്‍ 2 മുതല്‍ 6 വരെ കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളില്‍ നടക്കുന്ന ബിഷപ്പ് ചൂളപ്പറമ്പില്‍ മെമ്മോറിയല്‍ (BCM) ഫുട്‌ബോള്‍, വടംവലി ടൂര്‍ണമെന്റിനോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. കല്ലറ പുത്തന്‍പള്ളി വികാരി ഫാ. തോമസ് കരിമ്പുംകാലായില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കല്ലറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോബി കാച്ചനോലിക്കല്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കുര്യാക്കോസ് മാത്യു സ്വാഗതം ആശംസിച്ചു. വാര്‍ഡ് മെമ്പര്‍ ബിന്ദു സജു, എം.പി.ടി.എ. പ്രസിഡന്റ് സലിമോള്‍ കെ.ജി. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സ്‌കൂള്‍ പി.ടി.എ. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, BCM സ്വാഗതസംഘം അംഗങ്ങള്‍, അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. സീനിയര്‍ അസിസ്റ്റന്റ് സി. ഷീബ തോമസ്, സ്റ്റാഫ് സെക്രട്ടറി ജിമില്‍ ബേബി, കായികാധ്യാപകന്‍ ഷാരു സോജന്‍, അധ്യാപകരായ ജോമി ജെയിംസ്, അലക്‌സ് ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

 Logo of Bishop Choolaparambil Memorial Tournament Released

Next Post

പാലത്തുരുത്ത്: പൗവ്വത്തേല്‍ ജോസ് ചാക്കോ

Total
0
Share
error: Content is protected !!