താമ്പായില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം ആവേശഭരിതമായി

താമ്പാ (ഫ്‌ലോറിഡ): താമ്പായിലെ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം ആവേശഭരിതമായി. 2026 – 2027 വര്‍ഷത്തെ മിഷന്‍ ലീഗ് പ്രവര്‍ത്തനങ്ങള്‍ ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു.

മിഷന്‍ ലീഗ് ദേശീയ പ്രസിഡന്റും അന്തര്‍ദേശീയ ഓര്‍ഗനൈസറുമായ സിജോയ് പറപ്പള്ളില്‍ ആമുഖ പ്രഭാഷണം നടത്തി. റീജിയണല്‍ വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ സാന്ദ്രാ എസ്.വി.എം., യൂണിറ്റ് ഓര്‍ഗനൈസര്‍ എബിന്‍ തടത്തില്‍, ജോയിന്റ് ഓര്‍ഗനൈസര്‍ റോസ്ലിന്‍ കാഞ്ഞിരത്തികള്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി മിലാന പുളിക്കീല്‍ (പ്രസിഡന്റ്), ലുക്ക് തെക്കേഎര്‍ത്തുമണ്ണില്‍ (വൈസ് പ്രസിഡന്റ്), മരീസ്സാ മുടീകുന്നേല്‍ (സെക്രട്ടറി), അലന്‍ ആക്കല്‍കൊട്ടാരം (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് ശുശ്രുഷ ഏറ്റെടുത്തു.

തുടക്കത്തില്‍ നടത്തിയ പതാക ഉയര്‍ത്തലും കുട്ടികള്‍ നടത്തിയ മുദ്രാവാക്യം വിളിയും മിഷന്‍ ലീഗിന്റെ ആവേശം ഏവരിലും വാനോളം ഉയര്‍ത്തി.

 

 

Previous Post

ബൈബിള്‍ നാടകത്തിന് ഒന്നാംസ്ഥാനം

Next Post

Mission League Inaugurates New Activity Year with Enthusiasm in Tampa

Total
0
Share
error: Content is protected !!