കെ.സി.വൈ.എല്‍  സെനറ്റ് സമ്മേളനം നടത്തി

കരിങ്കുന്നം: കെ.സി.വൈ.എല്‍ 2024-26 പ്രവര്‍ത്തന വര്‍ഷത്തിലെ 7-ാമത് സെനറ്റ് സമ്മേളനം കരിങ്കുന്നം സെന്‍റ് അഗസ്റ്റിന്‍സ് ാരിഷ് ഹാളില്‍ നടത്തി. കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത പ്രസിഡന്‍റ് ജോണീസ് പി. സ്റ്റീഫന്‍ പാണ്ടിയാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എല്‍ അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തി. അതിരൂപത ചാപ്ളെയിന്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ ആമുഖ സന്ദേശം നല്‍കി. കരിങ്കുന്നം യൂണിറ്റ് ചാപ്ളെയിന്‍ ഫാ. ജെയിംസ് വടക്കേക്കണ്ടംകരിയില്‍ ആശംസകള്‍ അറിയിച്ചു. ചുങ്കം ഫൊറോന ചാപ്ളെയിന്‍ ഫാ. എബിന്‍ കവുങ്ങുംപാറയില്‍, പടമുഖം ഫൊറോന ചാപ്ളെയിന്‍ ഫാ. സൈജു പുത്തന്‍പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു. അതിരൂപത ജനറല്‍ സെക്രട്ടറി ചാക്കോ ഷിബു സ്വാഗതവും വൈസ് പ്രസിഡന്‍റ് നിതിന്‍ ജോസ് നന്ദിയും പറഞ്ഞു. ജനറല്‍ സെക്രട്ടറി ചാക്കോ ഷിബു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ആല്‍ബിന്‍ ബിജു വരവ്-ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. ബിജു ഉതുപ്പ് നവീകരണ സമിതി കേസില്‍ കോട്ടയം അതിരൂപതയ്ക്കെതിരായ വിധിയുമായി ബന്ധപ്പെട്ട് സമ്മേളനം ശക്തമായ പ്രതികരണം രേഖപ്പെടുത്തി. എന്ത് പ്രതിസന്ധികള്‍ നേരിട്ടാലും ക്നാനായ സമുദായത്തിന്‍്റെ അടിസ്ഥാനമായ എന്‍ഡോഗമിയില്‍ ഉറച്ചുനില്‍ക്കാന്‍ യുവജനങ്ങളോട് ആഹ്വാനം ചെയ്യുന്ന പ്രമേയം ഏകകണ്ഠമായി പാസാക്കി. കെ.സി.വൈ.എല്‍ മുന്‍ പ്രസിഡന്‍്റും ഡയറക്ടറുമായിരുന്ന പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍ , മുന്‍ അതിരൂപത സിസ്റ്റര്‍ അഡൈ്വസര്‍ സി. ഗൊരത്തെി എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. അതിരൂപത ഭാരവാഹികളായ ജാക്സണ്‍ സ്റ്റീഫന്‍, അലന്‍ ബിജു, ബെറ്റി തോമസ് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

Previous Post

ബെര്‍മിംഗ്ഹാം ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ദൃശ്യാവിഷ്‌ക്കാരം ക്‌നാനായ സമുദായത്തിന് അപമാനകരം: കോട്ടയം അതിരൂപതാ ജാഗ്രതാസമിതി

Next Post

പെരുവ: കൊല്ലപ്പിള്ളില്‍ ഏലിക്കുട്ടി ചാക്കോ

Total
0
Share
error: Content is protected !!