ബെര്‍മിംഗ്ഹാം ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ദൃശ്യാവിഷ്‌ക്കാരം ക്‌നാനായ സമുദായത്തിന് അപമാനകരം: കോട്ടയം അതിരൂപതാ ജാഗ്രതാസമിതി

ക്രൈസ്തവര്‍ ഏറെ പരിശുദ്ധിയോടെ ആചരിക്കുന്ന കുരിശിന്റെ വഴിയെ അവഹേളിച്ചത് ഏറെ വേദന ഉളവാക്കുന്നതും അപലപനീയവും ആണെന്ന് കോട്ടയം അതിരൂപതാ ജാഗ്രത സമിതി അഭിപ്രായപ്പെട്ടു.
അസോസിയേഷന്‍ അവഹേളിക്കാന്‍ ശ്രമിച്ചത് നവീകരണ സമിതി കേസ് കൈകാര്യം ചെയ്തവരെ ആണെങ്കിലും ഇതുവഴി അവഹേളിക്കപ്പെട്ടത് നമ്മുടെ രക്ഷകനായ യേശുവും, നമ്മള്‍ അംഗമായ ആഗോള കത്തോലിക്കാ സഭയും, കോട്ടയം അതിരൂപതയും, ഓരോ വിശ്വാസിയും ആണ്. അന്തസ്സും ആഭിജാത്യവും ഉള്ള ഒരു സമുദായമായി പൊതുസമൂഹം കണ്ടിരിക്കുന്ന ക്‌നാനായ സമുദായത്തെ പൊതുജനമധ്യത്തില്‍ ഇകഴ്ത്തി കാണിക്കാന്‍ മാത്രമല്ലാതെ ഇതുപോലൊരു അവതരണം എന്ത് സന്ദേശമാണ് ഇതുവഴി ലോകത്തിന് നല്‍കുന്നത്്. ഇത്തരത്തിലുള്ള അവതരണങ്ങള്‍ സൃഷ്ടിച്ചവര്‍ തങ്ങളുടെ വിശ്വാസരാഹിത്യവും സംസ്‌കാരശൂന്യതയുമാണ് വെളിവാക്കിയതെന്നേ കരുതാനാവൂ. വളര്‍ന്നുവരുന്ന നമ്മുടെ മക്കള്‍ക്ക് എല്ലാത്തരത്തിലും മാതൃകയാകേണ്ട മുതിര്‍ന്നവര്‍ തന്നെ അവര്‍ക്ക് ഇടര്‍ച്ചയും തെറ്റായ സന്ദേശവും നല്‍കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം പ്രവര്‍ത്തികള്‍ അവരുടെ വിശ്വാസത്തിന്റെ നാമ്പുകള്‍ നുള്ളിക്കളയുകയായിരിക്കും ചെയ്യുക. സോഷ്യല്‍ മീഡിയയുടെ സ്വാധീനം മൂലം എന്തും ഏതും എവിടെയും ചെന്നെത്തുന്ന ഈ കാലത്തില്‍ ഇത്തരത്തിലുള്ള അവതരണങ്ങള്‍ എവിടെയൊക്കെ ചെന്നെത്തും എന്നത് നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറത്താണ.് കോടിക്കണക്കിന് വിശ്വാസികളുടെ മനസ്സിനെ വേദനിപ്പിക്കുന്ന ഇത്തരം കാര്യങ്ങളെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പേരില്‍ ഒരിക്കലും ന്യായീകരിക്കാനാവില്ല. ഇത്തരം കാര്യങ്ങള്‍ ഒരു പൊതു ചര്‍ച്ചയ്ക്ക് വിധേയമാകുമ്പോള്‍ നിയമപരമായും സഭാപരമായും നമ്മളെ സഹായിക്കേണ്ടവരെ തന്നെ നമ്മള്‍ക്ക് എതിരാക്കുന്ന സമീപനമാണ് ഇതുവഴി ഉളവാകുന്നത്. ആയതിനാല്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത ഈ ദൃശ്യവിഷ്‌കാരം ബന്ധപ്പെട്ടവര്‍ പിന്‍വലിച്ചു ക്‌നാനായ കത്തോലിക്കാ സമുദായത്തോടും കത്തോലിക്കാ സഭയോടും മാപ്പുപറയണമെന്ന് കോട്ടയം അതിരൂപതാ ജാഗ്രത സമിതി ആവശ്യപ്പെടുന്നു

അതിരൂപതാ ജാഗ്രതാ സമിതി
കോട്ടയം അതിരൂപത

Previous Post

കെ.സി.ഡബ്ള്യൂ.എ മകുടാലയം യൂണിറ്റിന്‍്റെ മാതൃസ്മിതം പരിപാടി നടത്തി

Next Post

കെ.സി.വൈ.എല്‍  സെനറ്റ് സമ്മേളനം നടത്തി

Total
0
Share
error: Content is protected !!