സാമൂഹ്യനീതി ദിനാചരണം സംഘടിപ്പിച്ച് മാസ്സ്

കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, കണ്ണൂര്‍ജില്ലാ വനിതാ ശിശുവികസന സമിതിയുമായി സഹകരിച്ച് മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മടമ്പം മേഖലയിലെ അലക്‌സ്‌നഗറില്‍ പ്രവര്‍ത്തിച്ചുവരുന്ന വനിത സ്വാശ്രയസംഘാംഗങ്ങള്‍ക്കായി ‘സാമൂഹ്യനീതി ദിനാചരണം’ സംഘടിപ്പിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. രേഖ. കെ. സി സ്ത്രീശാക്തീകരണം, ലിംഗസമത്വം, എന്നിവയെക്കുറിച്ച് ക്ലാസ്സ് നയിച്ചു. നിയമങ്ങള്‍ മനുഷ്യന്റെ നന്മ ലക്ഷ്യം വച്ച് കൊണ്ടാവണമെന്നും, ഭരണഘടന നിര്‍ദ്ദേശിക്കുന്ന നിയമങ്ങള്‍ പഠിക്കുവാനും, അത് പരിപാലിക്കുവാനും പൗരന്മാര്‍ക്ക് അവകാശമുണ്ടെന്ന് ക്ലാസ്സില്‍ പറയുകയുണ്ടായി. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കോ-ഓര്‍ഡിനേറ്റര്‍ റെനി സിബി സ്വാഗതം ആശംസിക്കുകയും, ഷീന സുരേഷ് നന്ദി പറയുകയും ചെയ്തു.

 

 

 

Previous Post

പയ്യാവൂര്‍: കണ്ടകശ്ശേരി മുപ്രാപ്പള്ളില്‍ രാജീവ് സ്റ്റീഫന്‍

Next Post

ഖത്തര്‍ ക്‌നാനായ: പുതിയ നേതൃത്വത്തിലേക്ക്

Total
0
Share
error: Content is protected !!