ടോറൊന്റോ: കാനഡയില്‍ സ്ഥിരതാമസമാക്കിയ മുഴുവന്‍ ക്‌നാനായ കത്തോലിക്കാ വിശ്വസികള്‍ക്കായി സ്ഥാപിക്കപ്പെട്ട ഡയറക്ടറേറ്റ് ഓഫ് ക്‌നാനായ കാത്തലിക്‌സ് ഇന്‍ കാനഡ എന്ന സഭാ സംവിധാനത്തിന്റെ പുതിയ ചാപ്ലൈന്‍ ആയി റവ. ഫാ. മാത്യു മേലേടത്തിനെ കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലകാട്ട് മെത്രാപൊലീത്തായുടെ consultation പ്രകാരം കാനഡയിലെ മിസ്സിസ്സാഗ സിറോ മലബാര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലില്‍ നിയമിച്ചു.
അമേരിക്കയിലെ ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഫോറോനാ വികാരിയായി ശുശ്രൂഷ ചെയ്യവേയാണ് പുതിയ നിയമനം. കോട്ടയം അതിരൂപതയിലെ മടമ്പം ലൂര്‍ദ് ഫോറോനാ ഇടവക അംഗമായ മാത്യു അച്ചന്‍ കോട്ടയം വടവാത്തൂര്‍ സെമിനാരിയില്‍ നിന്ന് വൈദിക പരിശീലനം പൂര്‍ത്തിയാക്കി. 1999 ഡിസംബര്‍ 27 ന് മാര്‍ കുര്യക്കോസ് കുന്നശ്ശേരി മെത്രാപൊലീത്തയില്‍ നിന്ന് വൈദികപ്പട്ടം സ്വീകരിച്ചു. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിലധികമായി ഇന്ത്യയിലും അമേരിക്കയിലുമായി വിവിധ ഇടവകകളിലും സഥാപനങ്ങളിലുമായി ശുശ്രൂഷ നിര്‍വഹിച്ചതിന്റെ അനുഭവ സമ്പത്തിന്റെ ഉടമയാണ് മാത്യു അച്ചന്‍. ഈ അനുഭവ സമ്പത്ത് അച്ചന്റെ പുതിയ ശുശ്രൂഷക്ക് സഹായം ആയിരിക്കട്ടെയെന്നു ആശംസിക്കുന്നു.
ഡയറക്ടറേറ്റ് ചാപ്ലൈന്‍ ശുശ്രൂഷയോടപ്പം ടോറൊന്റോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി, അജാക്‌സ് ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ മിഷ്യന്‍, കാല്‍ഗരി സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ മിഷ്യന്‍, എഡ്മണ്ടന്‍ സെന്റ് പയസ് ടെന്ത് ക്‌നാനായ കത്തോലിക്കാ മിഷ്യന്‍ എന്നിവയുടെ ഡയറക്ടര്‍ ചുമതലകളും മാത്യു അച്ചന്‍ നിര്‍വഹിക്കുന്നതാണ്.
ജോഷി ജോബ് പാലത്തടത്തില്‍ (സെക്രട്ടറി )
Directorate of Knanaya Catholics in Canada





