ഫാ. പത്രോസ് ചമ്പക്കരക്ക് യാത്രയയ്പ്പ് നല്‍കി

ടോറൊന്റോ: കാനഡയിലെ വിവിധ പ്രൊവിന്‍സുകളിലായി താമസിക്കുന്ന മുഴുവന്‍ ക്‌നാനായ കത്തോലിക്കാ വിശ്വസികളെ ഒരു കുട കീഴില്‍ലാക്കി കൊണ്ട് The Directorate of Knanaya Catholics in Canada എന്ന സഭാസംവിധാനം സ്ഥാപിക്കുകയും, ഡയറക്ടറേറ്റ് പേരില്‍ കാനഡയിലെ പ്രഥമ ക്‌നാനായ കത്തോലിക്കാ ദേവാലയം സ്വന്തമാക്കാന്‍ നേതൃത്വം കൊടുക്കുകയും, വിവിധ പ്രൊവിന്‍സുകളില്‍ ക്‌നാനായ കാത്തോലിക്കാര്‍ക്കായി ഇടവകകളും മിഷ്യനുകളും കൂടാരയോഗങ്ങളും ആരംഭിക്കുകയും ചെയ്ത ബഹു. പത്രോസ് ചമ്പക്കര അച്ചനു ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ സ്നേഹോഷ്മളമായ യാത്രയയ്പ്പ് നല്‍കി.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കാനഡയിലെ മിസ്സിസ്സാഗ സിറോ മലബാര്‍ രൂപതയുടെ മുഖ്യ വികാരി ജനറാല്‍, ഡയറക്ടറേറ്റ് ഓഫ് ക്‌നാനായ കാത്തലിക്‌സ് ഇന്‍ കാനഡയുടെ ചാപ്ലൈന്‍, ടോറൊന്റോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക ഇടവക വികാരി, അജാക്‌സ് ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ മിഷ്യന്‍ ഡയറക്ടര്‍, ലണ്ടന്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവക ദേവാലയത്തിന്റെ ആരംഭകന്‍ പ്രഥമ വികാരി എന്നീ നിലകളില്‍ സൂത്യര്‍ഹമായ ശുശ്രൂഷനിര്‍വഹിച്ചതിനു ശേഷമാണ് പത്രോസ് അച്ചന്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഫോറോനാ വികാരിയായി സ്ഥലം മാറി പോകുന്നത്.

ടോറൊന്റോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15 ഞായറാഴ്ച കുര്‍ബാനയോടുകൂടി നടത്തപെട്ട യാത്രയ്പ്പു സമ്മേളനത്തില്‍ ഡയറക്ടറേറ്റ് ചെയര്‍മാന്‍ ശ്രീ റോയ് പുത്തന്‍കുളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടോറൊന്റോ അതിരൂപതാ മുന്‍ ക്ലര്‍ജി പേഴ്‌സണ്‍ റവ. മോണ്‍. തോമസ് കളാരത്തിലും ഇപ്പോള്‍ ടോറൊന്റോ അതിരൂപതയില്‍ സേവനം ചെയ്യുന്നതും സെന്റ് മേരിസ് ക്‌നാനായ മിഷ്യന്റെ പ്രഥമ ചാപ്ലൈനുംമായിരുന്ന റവ. ഫാ.ജോര്‍ജ് പാറയിലും ചേര്‍ന്നു പൊന്നാട അണിയിച്ചു ആദരിച്ചു. ചെയര്‍മാന്റെ നേതൃത്വത്തില്‍ നിലവിലെയും മുന്‍ ഡയറക്ടറേറ്റ് ബോര്‍ഡ് അംഗങ്ങളും ചേര്‍ന്നു മൊമെന്റോ നല്‍കി സ്ഥാപക ചാപ്ലൈനോടുള്ള നന്ദി അറിയിച്ചു. ശ്രീമതി അന്നമ്മ ആകാശലയില്‍ ഇടവകയുടെ മൊമെന്റൊയും കൈക്കാരന്മാരായ ശ്രീ ബിജു തടത്തിലും ശ്രീ സിജു മുടക്കിച്ചാലിലും ചേര്‍ന്ന് ഉപഹാരവും നല്‍കി.

ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മിനിസ്ട്രികളെ പ്രീതിനിധികാരിച്ചു ശ്രീ ലിന്‍സ് മരങ്ങാട്ടില്‍, ശ്രീമതി ബിജി സൈമണ്‍, ശ്രീമതി റെജിന ജോര്‍ജ്, അന്നാ രാജു, ഹെലന്‍ ഷിബി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മറുപടി പ്രസംഗത്തില്‍ പത്രോസ് അച്ചന്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ ശുശ്രൂഷ നിര്‍വഹണത്തില്‍ തന്നെ സഹായിച്ച എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുകയുണ്ടായി. സമ്മേളത്തിനു ശ്രീ സിജു മുടക്കിച്ചാലില്‍ സ്വാഗതവും ശ്രീ ബിജു തടത്തില്‍ നന്ദിയും പറഞ്ഞു. മാസ്റ്റര്‍ ഓഫ് സെര്‍മണി നിര്‍വഹിച്ചത് ടെസ്സാ ടോം, ജോണ്‍വിയ ജോണ്‍ എന്നിവരാണ്.

ബിജി സൈമണ്‍ (PRO)

 

 

Previous Post

അയര്‍ക്കുന്നം : ചിറയ്ക്കല്‍ സി.ജെ ഫിലിപ്പ്

Next Post

 മാര്‍ മാത്യു മൂലക്കാട്ടിന് കെ സി വൈ എല്‍ ന്റെ സ്‌നേഹാദരം

Total
0
Share
error: Content is protected !!