ക്‌നാനായ റീജിയന്‍ വിവാഹഒരുക്ക കോഴ്‌സ് ഡാളസ്സില്‍ നടത്തപ്പെട്ടു

ഡാളസ്: ക്‌നാനായ റീജിയന്‍ ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ വിവാഹ ഒരുക്ക കോഴ്‌സ് ഡാളസ്റ്റ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ വച്ച് നവംബര്‍ 14,15,16, തിയതികളില്‍ നടത്തപ്പെട്ടു. വൈദികരും അല്മായരും അടങ്ങുന്ന റിസോഴ്‌സ് ടീം അംഗങ്ങള്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സുകള്‍ എടുത്തു.

ക്‌നാനായ റീജിയന്റെ വിവിധ ഇടവകയില്‍ നിന്നും മിഷണില്‍ നിന്നും ആയി 31 യുവതീ യുവാക്കള്‍ പങ്കെടുത്തു. കോഴ്‌സിന് ക്‌നാനായ റീജീയന്‍ ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ റ്റോണി പുല്ലാപള്ളില്‍ നേതൃത്വം നല്‍കി.

സിജോയ് പറപ്പള്ളില്‍

 

Previous Post

താങ്ക്സ് ഗിവിങ്ങ് ആഘോഷ കൂട്ടായ്മ ഒരുക്കി ഡാളസ് ജോയ് മിനിസ്ട്രി

Next Post

കൂടല്ലൂര്‍: മാവേലില്‍ (ചാത്താംപടത്തില്‍ ) ആലീസ് ജോസ്

Total
0
Share
error: Content is protected !!