കെ.സി.ഡബ്ള്യു.എ എഡ്യു ഹെല്‍പ്പ് സ്കോളര്‍ഷിപ്പ്: നാലാംഘട്ട വിതരണം നവംബര്‍ 25-ന്

ജോബി കണ്ടാരപ്പള്ളി ആന്‍ഡ് ഫാമിലി

കെ.സി.ഡബ്ള്യു.എയുടെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ ആരംഭിച്ച എഡ്യു ഹെല്‍പ്പ് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതിയുടെ നാലാംഘട്ട ഫണ്ട് നവംബര്‍ 25-ന് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ വിതരണം ചെയ്യും. പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം നേടിയ അംഗങ്ങളുടെ മക്കള്‍ക്കു സാമ്പത്തിക പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ 2022-ല്‍ ആരംഭിച്ച ഈ പദ്ധതി ശ്രദ്ധേയമായ വിജയം കൈവരിച്ചിട്ടുണ്ട്. പദ്ധതിയിലൂടെ 14 ഫൊറോനകളിലെ 14 പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൊത്തം 16,10,000 രൂപയുടെ സഹായം ചെയ്യുവാന്‍ സാധിച്ചു. പദ്ധതിയുടെ മെഗാ സ്പോണ്‍സര്‍ ജോബി കണ്ടാരപ്പള്ളി ആന്‍ഡ് ഫാമിലിയാണ്.

Previous Post

ജൂബിലി ക്വിസ്: ഇന്ന് മോക്ക് ടെസ്റ്റ്

Next Post

കരിമണ്ണൂര്‍: വേങ്ങച്ചേരിയില്‍ ചാക്കോ ലൂക്ക

Total
0
Share
error: Content is protected !!