വിശുദ്ധന്മാരുടെ ദിനം ആചരിച്ചു

സാന്‍ ഹോസെ, കാലിഫോര്‍ണിയ: കാലിഫോര്‍ണിയ സംസ്ഥാനത്തുള്ള സാന്‍ ഹോസെ പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ പള്ളിയില്‍ നവംബര്‍ 2ന് വിശുദ്ധന്മാരുടെ ദിനം ആചരിച്ചു . വികാരി ഫാ. ജെമി പുതുശ്ശേരിയുടെ കാര്‍മികത്വത്തില്‍ സകല വിശുദ്ധര്‍ക്കുമായി പ്രത്യേക കുര്‍ബാന അര്‍പ്പിക്കുകയും അതോടൊപ്പം അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു .

കൂര്‍ബാനയ്ക്ക് മുന്നോടിയായി വേദപാഠ കുട്ടികള്‍ വിവിധ വിശുദ്ധരുടെ വേഷം ധരിച്ചു നടത്തിയ പ്രദിക്ഷണം ഏറെ ശ്രേദ്ധയമായി . കുര്‍ബാനക്ക് ശേഷം പള്ളിയില്‍ വച്ച് നടത്തപ്പെട്ട ആഘോഷത്തില്‍ ഓരോ ക്ലാസ്സുകളിലെ കുട്ടികള്‍ തങ്ങള്‍ തിരഞ്ഞെടുത്ത വിശുദ്ധരുടെ ജീവിത സന്ദേശങ്ങളും , ത്യാഗങ്ങളും മാതാപിതാക്കള്‍ക്കും , വിശ്വാസികള്‍ക്കും പ്രചോദനമാകുന്ന രീതിയില്‍ അവതരിപ്പിച്ചു . കുട്ടികളെ ഇതിനായി സജ്ജരാക്കിയ എല്ലാ വേദപാഠ അധ്യാപകരെയും ഫാ. ജെമി പുതുശ്ശേരി അഭിനന്ദിച്ചു .

തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം പാരിഷ് ഹാളില്‍ സംഘടിപ്പിച്ച സ്‌നേഹവിരുന്നില്‍ ഇടവക സമൂഹം ഒന്നടങ്കം പങ്കു ചേര്‍ന്നു .

അമോല്‍ ചെറുകര

 

Previous Post

ചാമക്കാല: തോമസ് നിരവത്ത്

Next Post

എം.എസ്.ഡബ്‌ളിയു വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!