മിഷന്‍ ദിനം ആചരിച്ചു

സാന്‍ ഹൊസെ , കാലിഫോര്‍ണിയ : നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന യേശുവിന്റെ വചനത്തെ അനുസ്മരിച്ചുകൊണ്ട് സെന്റ് മേരീസ് ക്‌നാനായ കാത്തലിക്  ദേവാലയത്തില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 5 ഞായറാഴ്ച മിഷന്‍ ദിനം ആചരിച്ചു . പോപ്പ് ഫ്രാന്‍സിസ് നല്കിയ ‘എല്ലാ ജനങ്ങള്‍ക്കിടയിലും പ്രത്യാശയുടെ മിഷനറിമാര്‍ ‘ എന്നതായിക്കരുന്നു 2025 ലെ ഈ മിഷന്‍ സണ്‍ഡേയുടെ മോട്ടോ .

മിഷന്‍ ചാരിറ്റിയുടെ ഭാഗമായി വേദപാഠ കുട്ടികളുടെയും മാതാപിതാക്കളുടെയും നേതൃത്വത്തില്‍ ഫുഡ് ഫെസ്റ്റും അതോടൊപ്പം കുട്ടികള്‍ക്കായി പലവിധ ഗെയിംസും നടത്തപ്പെട്ടു. സംഘടന ഡയറക്ടര്‍ ആയ ഇടവക വികാരി ഫാ . ജെമി പുതുശ്ശേരില്‍ , ജോയിന്റ് ഡയറക്ടര്‍ അനു വേലികെട്ടല്‍ , കോര്‍ഡിനേറ്റര്‍മാരായ ശീതള്‍ മരവെട്ടിക്കൂട്ടത്തില്‍ , റോബിന്‍ ഇലഞ്ഞിക്കല്‍ എന്നിവരാണ് ആഘോഷത്തിന് നേതൃത്വം നല്‍കിയത് .

അമോല്‍ ചെറുകര

 

Previous Post

കൈപ്പുഴ: വടകര അന്നമ്മ ജോസ്

Next Post

ലോക സ്ട്രോക്ക് ദിനം: കാരിത്താസില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!