മടമ്പം :ദേശീയ വിദ്യാഭ്യാസ നയത്തിന്‍്റെ പശ്ചാത്തലത്തില്‍ സ്റ്റൈം വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കികൊണ്ട് മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ അദ്ധ്യാപകര്‍ക്കും അധ്യാപക വിദ്യാത്ഥികള്‍ക്കുമായി രണ്ടാംഘട്ട ഏകദിന ശില്പശാല സംഘടിപ്പിച്ചു. കോളേജ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഇന്നോവഷന്‍ കൗണ്‍സിലിന്‍്റെ നേതൃത്വത്തില്‍ സൃഷ്ടി റോബോട്ടിക്സുമായും, ഐ. ഇ. ഇ. ഇ. ഒ. ഇ. എസ്. സ്റ്റുഡന്‍്റ് ചാപ്റ്ററുമായും (കെ. എം. ഇ. എ. എഞ്ചിനീയറിംഗ് കോളേജ് കൊച്ചി) സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. റോബോട്ടിക്സ്, കോഡിങ്, ത്രിഡി പ്രിന്‍്റിംഗ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളില്‍ പരിശീലം നല്‍കാനാണ് ശില്പശാല ലക്ഷ്യമിട്ടത്. സൃഷ്ടി റോബോട്ടിക്സ് സി. ഇ. ഒ സുനില്‍ പോളായിരുന്നു പരിപാടിയുടെ റിസോഴ്സ് ലീഡ്. കോളേജ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉല്‍ഘാടന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെസ്സി എന്‍. സി. അധ്യക്ഷത വഹിച്ചു. സുനില്‍ പോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കോഴ്സ് ഡയറക്ടര്‍ ഡോ. പ്രശാന്ത് മാത്യു എന്‍. ഇ. പി. പശ്ചാത്തലത്തില്‍ സ്റ്റെം വിദ്യാഭ്യാസം എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. അധ്യാപക വിദ്യാര്‍ത്ഥി കെ. വി. മീര സ്വാഗതം പറഞ്ഞു. 2024-26 വര്‍ഷത്തെ സ്റ്റെം മെന്‍്റര്‍സ് @ പി. കെ. എം. റിപ്പോര്‍ട്ട് ആഷ്ലി ജോസഫ്, സ്റ്റെം @ സ്കൂള്‍സ് റിപ്പോര്‍ട്ട് ഫാത്തിമത്തുല്‍ സുഹ്റ എം എന്നിവര്‍ അവതരിപ്പിച്ചു. സ്റ്റെം ലബോറട്ടറിയില്‍ നടന്ന സാങ്കേതിക സെഷനില്‍ സുനില്‍ പോളിന്‍്റെയും കോളേജിലെ സ്റ്റെം മെന്‍്റര്‍മാരുടെയും നേതൃത്വത്തില്‍ അധ്യാപക വിദ്യാര്‍ഥികള്‍ക്കായി ഹാന്‍ഡ്സ് – ഓണ്‍ പരിശീലനം നല്‍കി. സമാപന ചടങ്ങില്‍ സ്റ്റെം മെന്‍്റര്‍സ് @ പി. കെ. എം. 2024-26 ബാച്ചിലെ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ചടങ്ങില്‍ സ്റ്റെം @ സ്കൂള്‍ കോര്‍ഡിനേറ്റര്‍ സോണിമ കൃഷ്ണന്‍ സി. നന്ദി പറഞ്ഞു.






