രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് ഐ എം എ ബ്ലഡ് സെന്റര്‍ തൊടുപുഴയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തില്‍ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എന്‍എസ്എസ് വളണ്ടിയര്‍മാര്‍ മുഖേന എഴുപതോളം ആളുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 36 യൂണിറ്റ് ബ്ലഡ് ശേഖരിക്കുകയും ചെയ്തു. വിവിധങ്ങളായ സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എന്‍എസ്എസ് യൂണിറ്റ് കേരള പോലീസിന്റെ പോള്‍ ബ്ലഡ് ഇനിഷ്യേറ്റീവിന്റെ കൂടി സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Previous Post

വയോജന പ്രതിനിധി സംഗമം സംഘടിപ്പിച്ചു

Next Post

ഹോക്കി ചാമ്പ്യന്‍ഷിപ്പ്: നയന സജി മികച്ച താരം

Total
0
Share
error: Content is protected !!