കെ.സി.വൈ.എല്‍. അതിരൂപത ലീഡര്‍ഷിപ്പ് ക്യാമ്പ്

ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 പ്രവര്‍ത്തന വര്‍ഷത്തെ രണ്ടാമത് ലീഡര്‍ഷിപ്പ് ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ചൈതന്യ പാസ്റ്ററല്‍ സെന്റില്‍ നിര്‍വഹിച്ചു. നേതൃത്വവാസനയുള്ള സമൂഹം ആണ് ക്‌നാനായ സമുദായമെന്നും ക്‌നായി തോമ ഉള്‍പ്പെടെയുള്ള നേതൃത്വത്തിന്റെ ഗുണങ്ങള്‍ സ്വായത്തമാക്കുവാന്‍ കെ സി വൈ എല്‍ അതിരൂപത ലീഡര്‍ഷിപ്പ് ക്യാംപിലൂടെ യുവാക്കള്‍ക്ക് സാധിക്കട്ടെ എന്നും പിതാവ് ആശംസിച്ചു. അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫന്‍ പാണ്ടിയാംകുന്നേല്‍ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും KCYL അതിരൂപത ചാപ്ലെയിന്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ യോഗത്തിന് ആമുഖ സന്ദേശം നല്‍കുകയും ചെയ്തു. ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ മുഖ്യപ്രഭാഷണം നടത്തുകയും KCWA അതിരൂപത സെക്രട്ടറി  സില്‍ജി സജി സമ്മേളനത്തില്‍ ആശംസ അര്‍പ്പിക്കുകയും ചെയ്തു. അതിരൂപതാ സമിതി അംഗങ്ങളായ സെക്രട്ടറി ചാക്കോ ഷിബു, ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, ജോയിന്റ് ഡയറക്ടര്‍ സ്റ്റെഫി പുതിയകുന്നേല്‍, അഡൈ്വസര്‍ സി. ലേഖ SJC, ഭാരവാഹികളായ നിതിന്‍ ജോസ്, അലന്‍ ബിജു, ആല്‍ബിന്‍ ബിജു ബെറ്റി തോമസ്, ജാക്ക്‌സണ്‍ സ്റ്റീഫന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

 

Previous Post

സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

Next Post

കുഞ്ഞുമിഷനറിമാരുടെ `ബേയ്ക്ക് സെയില്‍ ‘ ശ്രദ്ധേയമായി

Total
0
Share
error: Content is protected !!