ഐ.ടി.ഐയില്‍ കോണ്‍വൊക്കേഷന്‍ സെറിമണി നടത്തപ്പെട്ടു

കടുത്തുരുത്തി: മേരി മാതാ പ്രൈവറ്റ് ഐ ടി ഐയില്‍ 2023-2025 വര്‍ഷത്തില്‍ വിവിധ കോഴ്സുകളില്‍ പരിശീലനം പൂര്‍ത്തീകരിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സ്കോളര്‍ഷിപ്പുകളും വിതരണം ചെയ്തുകൊണ്ടുള്ള കോണ്‍വൊക്കേഷന്‍ സെറിമണി നടത്തപ്പെട്ടു. പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മുല്ലമംഗലത്ത് സ്വാഗതം പറഞ്ഞു. മോന്‍സ് ജോസഫ് എം.എല്‍.എ ി ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. അബ്രാഹം പറബേട്ട് അധ്യക്ഷത വഹിച്ച് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, മെമെന്‍്റോയും, സ്കോളര്‍ഷിപ്പുകളും നല്കുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍ ജിന്‍സി എലിസബത്ത്, ലംബോച്ചന്‍ പന്നിവേലില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ച്ചയായി നൂറു ശതമാനം വിജയം കരസ്ഥമാക്കി സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ സ്ഥാപനത്തില്‍ 2025 വര്‍ഷത്തിലെ അഡ്മിഷന്‍ ഈ മാസം പതിനേഴാം തിയതി വരെ തുടരുന്നതാണ്.

Previous Post

ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനോദ്ഘാടനവും വി. കൊച്ചുത്രേസ്യായുടെ തിരുനാളും

Next Post

ബൈബിള്‍ കൈ എഴുത്ത് പ്രതി സമര്‍പ്പിച്ചു

Total
0
Share
error: Content is protected !!