കെ.സി.സി ചങ്ങലിരി ഫൊറോനയുടെ നേതൃത്വത്തില്‍ മൈലംപുള്ളി സെന്റ് മിഖായേല്‍ ദേവാലയാങ്കണത്തില്‍ ഫൊറോനാ കുടുംബസംഗമം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം ഉത്ഘാടനം ചെയ്തു. കെ.സി.സി ചങ്ങലീരി ഫൊറോനാ പ്രസിഡന്റ് തങ്കച്ചന്‍ തേക്കിലക്കാട്ടില്‍ അധ്യക്ഷതവഹിച്ചു. ക്‌നാനായ സമുദായം ഇന്നലെ ഇന്ന്, നാളെ എന്ന വിഷയത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ.തോമസ് ആനിമൂട്ടില്‍ ബോധവല്‍ക്കരണക്ലാസെടുത്തു. പൗരോഹിത്യത്തിന്റെ സില്‍വര്‍ജൂബിലി ആഘോഷിക്കുന്ന കെ.സി.സി ചങ്ങലീരി ഫൊറോനാ ചാപ്ലയിന്‍ ഫാ.ബൈജു എടാട്ടിനെയും, സമര്‍പ്പിതജീവിതത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന Sr. അഞ്ജന SJCയേയും ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം ഷാളണിയിച്ച് ആദരിച്ചു.
കെ.സി.സി അതിരൂപതാ ചാപ്ലയിന്‍ ഫാ. തോമസ് ആനിമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ.ബൈജു എടാട്ട്, ജോണ്‍ തെരുവത്ത്, ജോസ് കണിയാപറമ്പില്‍, ടോം കരികുളം , സാബുകരിശ്ശേരിക്കല്‍, ബിനു ചെങ്ങളം, ബീന ബോബി, ബോണി ടോമി , എന്നിവര്‍ സംസാരിച്ചു. ചങ്ങലീരി ഫൊറോനയിലെ മികച്ച ഒന്നും, രണ്ടും, സ്ഥാനങ്ങള്‍ ലഭിച്ച കെ.സിസി ,കെ.സി. ഡബ്ലിയു എ , വേദപാഠം യൂണിറ്റുകള്‍ക്ക് ക്യാഷ് അവാര്‍ഡും, ട്രോഫിയും നല്‍കി. കെ. സി. സി യൂണിറ്റുകള്‍ തമ്മില്‍ സൗഹൃദ നട വിളി മല്‍സരം നടത്തി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ചങ്ങലീരി ഫൊറോനയിലെ SSLC ക്കും, പ്ലസ്ടുവിനും, വേദപാഠത്തിനും, ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് മെമന്റോയും, ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. ബിജു മുളയിങ്കല്‍ സ്വാഗതവും, ജോജി സ്റ്റീഫന്‍ നന്ദിയും പറഞ്ഞു





