ഒക്ടോബര്‍ 10- ലോക മാനസികാരോഗ്യദിനത്തോടനുബന്ധിച്ച് പ്രശസ്ത മനശാസ്ത്ര അധ്യാപകനായ റവ. ഡോ. തോമസ് കോട്ടുര്‍ തയാറാക്കിയ ലേഖനം
പക്വതയിലേക്കുള്ള പ്രയാണത്തിലാണ് ജീവിത സംതൃപ്തി സ്ഥിതിചെയ്യുന്നത്. പൂര്‍ണമനുഷ്യന്‍ എന്നത് ഒരു സ്വപ്നമോ ആദര്‍ശമോ മാത്രമാണോ? ഈ ആശയത്തില്‍ ഒരു വലിയ വൈരുധ്യം ഒളിഞ്ഞിരിപ്പുണ്ട്. മനുഷ്യന്‍ എന്നു പറഞ്ഞാല്‍ അപൂര്‍ണതകളും പരിമിതി കളും ഉള്ളവരെന്നുതന്നെയാണര്‍ത്ഥം. പക്ഷേ, ഈ ന്യൂനതകളെ ആദ്യം അംഗീകരിച്ചുകൊണ്ടുതന്നെ കുറെയൊക്കെ ഇല്ലാതാക്കാന്‍ എല്ലാവര്‍ക്കും കഴിയും. അതിനു പൂര്‍ണമനുഷ്യനാവാനുള്ള സാധ്യതയുടെ ഉള്‍വിളികള്‍ കേള്‍ക്കാന്‍ നാം കാതോര്‍ക്കണം. വളരാനും വികസിക്കാനുമുള്ള ഈ സാധ്യതകളെ സാക്ഷാത്ക രിക്കാനുള്ള ശ്രമം തന്നെയാണ് സംതൃപ്തിയുടെ കാരണം. നമ്മുടെ പ്രത്യേക സാഹചര്യം നമുക്ക് ചില പരിമിതികള്‍ തീര്‍ക്കുന്നുണ്ട്. എന്നാല്‍, ആ പരിമിതികള്‍ക്കുള്ളില്‍ വളരാനുള്ള അന ന്തമായ സാധ്യതകളുണ്ട്. പക്വതാപ്രാപ്തി താനേ വന്നുചേരുന്ന തല്ല. അതിനുതകുന്ന കാര്യങ്ങള്‍ ബോധപൂര്‍വം ചെയ്യേണ്ടിയിരിക്കുന്നു. സ്വയം കണ്ടത്തെി അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുകയാണ് വ്യക്തിത്വവളര്‍ച്ചയുടെ ആദ്യപടി. സ്വയം എന്തായിത്തീരാന്‍ ഉദ്ദേശിക്കുന്നുവോ അത് ആയിത്തീരുവാന്‍ ശ്രമം തുട ങ്ങണം. നിങ്ങള്‍ നിങ്ങളാവുക. മറ്റൊരാളല്ല. മറ്റുള്ളവരുടെ അഭി പ്രായങ്ങളും തീരുമാനങ്ങളും പ്രതീക്ഷകളും അനുസരിച്ചു കാറ്റത്താടുന്ന ഞാങ്ങണപോലെ ആകരുത് ചെറുപ്പക്കാര്‍. നിങ്ങള്‍ സ്വയം ആയിരിക്കണം. മറ്റാരുടെയും അവതാരമോ ഭാവനാസ ഷ്ടിയോ ആകണ്ട, പുകമറയില്ലാത്ത ഒരു ജീവിതം കെട്ടിപ്പടുക്കുക. അപ്പോള്‍ മുഖം മൂടി അണിയേണ്ട ആവശ്യമുണ്ടാവുകയില്ല. മഹത്വ്യക്തികളെക്കുറിച്ച് മന$ശാസ്ത്രജ്ഞനായ അബ്രഹാം മാസ്ളോ നടത്തിയ പഠനങ്ങളില്‍ അവര്‍ യാതൊരു പരാതികളുമില്ലാതെ തങ്ങളത്തെന്നെ അംഗീകരിക്കാന്‍ കഴിയുന്ന വരാണെന്ന് കണ്ടത്തെി. സമ്പൂര്‍ണ മനുഷ്യനാകാനുള്ള ജീവി തവളര്‍ച്ചയില്‍ സഹായകമായ ചില കാര്യങ്ങള്‍ സൂചിപ്പിക്കുകയാണ്.
ജീവിതരീതി വ്യത്യാസപ്പെടുത്തുക
ഇപ്പോഴത്തെ ജീവിതം വിരസമാണെന്ന്, പരമബോറാണെന്ന്, നിങ്ങള്‍ക്കു തോന്നുന്നെങ്കില്‍ ജീവിതരീതിയില്‍ വ്യത്യാസങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് സ്വയം ചോദിച്ചുകൊണ്ടി രിക്കുക. ‘എന്‍്റെ ദൈനംദിന ക്രമങ്ങളില്‍ എനിക്ക് സംതൃപ്തി യുണ്ടോ?’ ‘എനിക്കു ഞാനാകുവാന്‍ കഴിയുന്നുണ്ടോ?’ ഉത്സാ ഹവും ആവേശവുമില്ലാത്ത ജീവിതക്രമമാണ് നിങ്ങളുടേതെങ്കില്‍ അതില്‍ വ്യതിയാനം വരുത്താനുള്ള തന്‍്റേടം ആര്‍ജിക്കുക. വിഭി ന്നമായ രീതികളാണ് മെച്ചമെന്നറിഞ്ഞാലും അതിനെ സ്വീകരി ക്കുവാന്‍ ചിലര്‍ക്ക് ചങ്കൂറ്റമുണ്ടാവില്ല. നിങ്ങളുടെ ജീവിതത്തിന്‍്റെ കടിഞ്ഞാണ്‍ നിങ്ങളുടെ കൈയില്‍ത്തന്നെ ഇരിക്കട്ടെ. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന മണ്ഡലങ്ങളുടെയും എടുക്കുന്ന തീരുമാനങ്ങളുടെയും വിധാതാവും ഉത്തരവാദിയും നിങ്ങള്‍തന്നെയാവുക. വീഴ്ചകള്‍ക്കും പരാജയങ്ങള്‍ക്കും അന്യരെ കുറ്റപ്പെടുത്തുന്നത് അവ സാനിപ്പിക്കുക. സ്വാശ്രയബോധം വളര്‍ത്താന്‍ തുടങ്ങുക. അവ സരങ്ങളെ കാത്തുനില്‍ക്കാതെ അവയെ തേടിപ്പോവുക. പ്രതിബന്ധങ്ങളെ അതിജീവിച്ച് വളരുമെന്ന് നിശ്ചയമെടുക്കുക. വളര്‍ച്ചയെ വെല്ലുവിളിയായി സ്വീകരിക്കുക. ശാന്തി നല്‍കാത്ത ജീവിതരീതി തുടരാനാണ് ഭാവമെങ്കില്‍ സമ്പൂര്‍ണമനുഷ്യന്‍ ആവുക എന്നത് വിദൂരസ്വപ്നമായിരിക്കും.
പ്രവൃത്തികളെ വിലയിരുത്തുക
നിങ്ങളുടെ സംസാരം, ചിന്തകള്‍, പ്രതികരണങ്ങള്‍, പെരുമാറ്റങ്ങള്‍ എല്ലാം നിങ്ങള്‍തന്നെയാണ് വെളിപ്പെടുത്തുന്നത്. ഓരോ അവസരത്തിലും അനുഭവപ്പെടുന്ന വികാരങ്ങള്‍, ഉള്‍പ്രേരണകള്‍, ഉള്‍വലിവുകള്‍, മനക്കലക്കങ്ങള്‍, അവയുടെ ബാഹ്യപ്രകടന ങ്ങള്‍- ഇവയെ ശ്രദ്ധയോടെ നിരീക്ഷിക്കുക. ഉദാഹരണത്തിന്, നിരാശയുണ്ടാകുമ്പോള്‍ അതിന്‍്റെ ബാഹ്യഹേതുക്കളെപ്പറ്റി വില യിരുത്താതെ എന്തുകൊണ്ട് അതു നിങ്ങളില്‍ ഇത്തരം പ്രതികര ണമുണ്ടാക്കി എന്നു പരിശോധിക്കുക. അവയുടെ തുടക്കം, വളര്‍ച്ച, പടര്‍ന്നുകയറല്‍, തീക്ഷ്ണത എന്നിവയെ സൂക്ഷ്മമായി മുന്‍വി ധിയില്ലാതെ നിരീക്ഷിക്കുക. ഭയം, ഉത്കണ്ഠ, ആകുലത, അപ കര്‍ഷത ഇവയെ മറയ്ക്കുന്നതിനോ ചെറുക്കുന്നതിനോ വേണ്ടി ചെയ്യുന്ന പെരുമാറ്റങ്ങളെ പ്രത്യേകം ശ്രദ്ധിക്കുക. ഭൗതികമായ ആവശ്യങ്ങളുടെയും മാനസികമായ ആവേശങ്ങളുശടയും തടവറയിലാണ് മനുഷ്യന്‍ . അതിനെ സംതൃപ്തമാക്കാന്‍ തേടുന്ന പല മാര്‍ഗങ്ങളിലും ഒരു ചതി പതിയിരുപ്പുണ്ടെന്ന് തത്വചിന്തകര്‍ നമുക്കു പറഞ്ഞു തന്നിട്ടുണ്ട്. മാനവികതയെ സമ്പൂര്‍ണമാക്കുന്ന ആനന്ദത്തിന്‍്റെ ഉറവിടമെന്നു മനസ്സിലാക്കാനാണിങ്ങനെ ചെയ്യുന്നത്.
മുന്‍വിധിയില്ലാതെ സ്വീകരിക്കുക
എല്ലാ വസ്തുക്കളെയും അനുഭവങ്ങളെയും അതേപടി സ്വീക രിച്ച് അംഗീകരിക്കുന്നത് വളര്‍ച്ചയെ സഹായിക്കും. ശിശുക്കളുടെ മനോഭാവമാണ് ഇത്. ഓരോരുത്തരുടെയും വ്യക്തിഗതമായ താല്‍പര്യങ്ങളും മുന്‍ഗണനകളുമനുസരിച്ച് വസ്തുക്കള്‍ക്ക് നിറങ്ങള്‍ നല്‍കരുത്.
നിങ്ങള്‍ക്ക് ആനന്ദം നല്‍കുന്ന അനുഭവങ്ങള്‍ കണ്ടുപിടിച്ചു പൂര്‍ണമായും അനുഭവിക്കുക. ചില പ്രത്യേക മേഖലകളില്‍ സ്വയം പ്രകാശിപ്പിക്കുവാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടായിരിക്കും. അതെന്താണെന്നു മനസ്സിലാക്കുക. അതിനു മിഴിവു നല്‍കുക. സംഗീതം, നൃത്തം, ചിത്രരചന, പ്രകൃതി സല്ലാപം, സേവനം, കലാ വാസനകളും ആസ്വാദനക്ഷമതയും തുടങ്ങിയവ ഉദാഹരണ ങ്ങളായി ചൂണ്ടിക്കാണിക്കാം. നിങ്ങള്‍ ആഹ്ളാദം, വിസ്മയം, ആശ്ചര്യം, സംതൃപ്ത്തി തുടങ്ങിയവ ഉദ്ഭൂതമാക്കുന്ന പ്രവൃത്തി കള്‍ ബോധപൂര്‍വം ആവര്‍ത്തിക്കുക. ഈ നിമിഷത്തിന്‍്റെ ആനന്ദമാണ് യഥാര്‍ത്ഥമായിട്ടുള്ളത്. ഈ ഭൂമിയും അതിലെ വസ്തു ക്കളും ആസ്വദിക്കുവാനുള്ള കഴിവു വളര്‍ത്തിയെടുക്കുക.
വ്യത്യസ്തമായ നിലപാടുകള്‍ എടുക്കുക
സാധാരണമനുഷ്യരുടെ ചിന്താഗതിയില്‍നിന്നും വ്യത്യസ്ത മായ നിലപാടുകള്‍ ആവശ്യമെങ്കില്‍ അതെടുക്കാന്‍ യുവജനങ്ങള്‍ മടിക്കരുത്. മറ്റുള്ളവരുടേതില്‍നിന്നും വിഭിന്നമായി കാര്യങ്ങളുടെ കിടപ്പ് കണ്ടത്തെിയാല്‍ അതനുസരിച്ച് പെരുമാറുക. അനന്തരഫലങ്ങള്‍ ഒരുപക്ഷേ, കയ്പേറിയതാണെങ്കിലും മുന്നോട്ടുതന്നെ കാലുകള്‍ വച്ചുനീങ്ങുക. സാമാന്യജനം തെറ്റിദ്ധരിച്ചേക്കും, തിര സ്ക്കരണമുണ്ടായേക്കും. പലപ്പോഴും ഇതിനു വിഘാതമായി നില്‍ക്കുന്നതു ഭയമെന്ന വികാരമാണ്. എന്തിനെയാണ് നിങ്ങള്‍ ഭയപ്പെടുന്നത് എന്നു പരിശോധിച്ച്, നിര്‍ഭയമായ മനസ്സിന്‍്റെ ഉടമ യാകാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക. ജീവിതത്തില്‍ എന്തിനു മൂല്യം കല്‍പ്പിക്കണം, മുന്‍ഗണന നല്‍കണം എന്നൊ ക്കെയുള്ള കാര്യങ്ങള്‍ ഇവിടെ സംഗതമാവും.
അര്‍പ്പണബോധം
നിര്‍വഹിക്കുന്ന കാര്യങ്ങളില്‍ പൂര്‍ണമായും ഇഴുകിച്ചേരാന്‍ ശ്രമിക്കുക. നിസ്സാര കാര്യങ്ങള്‍പോലും സ്വന്തമെന്ന രീതിയില്‍ ചെയ്യുമ്പോള്‍ അതിന് ഉത്കൃഷ്ടതയുണ്ടാക്കുന്നു. ചെയ്യുന്ന കര്‍ത്തവ്യത്തെ ജീവിതദൗത്യമായി കാണാന്‍ കഴിയണം. പഠിക്കുമ്പോള്‍ പരീക്ഷാവിജയവും ജോലി സമ്പാദിക്കലും എന്ന ലക്ഷ്യ ത്തെക്കാളുപരി വ്യക്തിത്വവികാസവും ജീവിതസംതൃപ്തിയും ലക്ഷ്യം വയ്ക്കുക. അപ്പോള്‍ പഠനം സമ്പൂര്‍ണമനുഷ്യനാകാനുള്ള ഉപാധിയായിത്തീരും. ഓരോ കര്‍മ്മത്തിലും ഒരു മഹനീയ ലക്ഷ്യം കണ്ടത്തൊന്‍ കഴിഞ്ഞാല്‍ അതില്‍ മുഴുകിച്ചേരാന്‍ എളു പ്പമാകും.
പ്രസാദം നിറഞ്ഞ ജീവിതം
ജീവിതത്തില്‍ ശുഭപ്രതീക്ഷ നിലനിര്‍ത്താന്‍ ശ്രമിക്കണം. അതില്‍നിന്നു മാത്രമേ സന്തോഷപ്രകൃതി കരഗതമാവൂ. സ്വയം സന്തോഷിക്കുവാനും മറ്റുള്ളവരെ സന്തോഷിപ്പിക്കുവാനുമുള്ള കഴിവു വളര്‍ത്തിയെടുക്കണം. ആഹ്ളാദത്തിന്‍്റെ അത്ഭുതസിദ്ധികള്‍ ഏറെയാണ്. സന്തോഷം വളര്‍ത്തിയെടുക്കാന്‍ നര്‍മ്മബോധത്തി നുള്ള കഴിവ് വര്‍ധിപ്പിക്കുക. ജീവിതത്തിലെ വൈരുധ്യങ്ങളും വിഡ്ഢിത്തങ്ങളുമോര്‍ത്ത് പൊട്ടിച്ചിരിക്കാനുള്ള മാനസികനില സൃഷ്ടിച്ചെടുക്കുക. സന്തോഷത്തിന്‍്റെ പൂനിലാവു പരത്തുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ട്. അവ കണ്ടത്തെുക, ആസ്വദി ക്കുക. അവനവന്‍്റെ ആനന്ദം മുഖ്യമായും അവനവനില്‍ത്തന്നെ കണ്ടത്തൊന്‍ ഓരോരുത്തരും പഠിക്കണം.
സത്യദര്‍ശനം
യാഥാര്‍ത്ഥ്യം കാണാനുള്ള കഴിവു വളര്‍ത്തിയെടുക്കണം. സത്യവും മിഥ്യയും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള ശേഷി പലര്‍ക്കും ഉണ്ടാകുന്നില്ല. മാധ്യമങ്ങള്‍, പ്രത്യയശാസ്ത്രങ്ങള്‍ ഇവ യുടെയൊന്നും അടിമയാകരുത്. യാതൊരാശയങ്ങളെയും മുറുകെ പ്പിടിക്കേണ്ടതില്ല. അവയ്ക്കപ്പുറം പോകാന്‍ ബുദ്ധിയെയും മനസ്സിനെയും അനുവദിക്കണം. കേട്ടിട്ടുള്ളവയില്‍നിന്നും പഠിച്ചിട്ടുള്ള വയില്‍നിന്നും വ്യത്യസ്തമായ രീതിയില്‍ കാര്യങ്ങളെ നോക്കിക്കാണാന്‍ പഠിക്കണം. വസ്തുക്കളുടെ പൊരുള്‍ മനസ്സിലാക്കുക. ചോദ്യങ്ങളും സംശയങ്ങളും മനക്കലക്കവും ബുദ്ധിയെ ഉദ്ദീപിച്ചുകൊണ്ടിരിക്കട്ടെ. അന്വേഷിച്ചുകൊണ്ടിരിക്കുന്ന ആളുടെ ആനന്ദം, കണ്ടത്തെുന്ന വ്യക്തിയുടേതില്‍നിന്നും വലുതാണ്. സമൂഹം വില കല്‍പ്പിക്കുന്ന മൂല്യങ്ങള്‍ പൊള്ളയാണെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുള്ള സാഹസികത വളര്‍ത്തിയെടുക്കണം. വിവിധാനുഭവങ്ങളുണ്ടാകുമ്പോള്‍ സംഗതമായി വരുന്ന എല്ലാറ്റിനെക്കുറിച്ച് അവബോധം ആര്‍ജിക്കുകയും ആ അറിവിനെ ജീവിതസന്ദര്‍ഭങ്ങളില്‍ പ്രതിഫലിപ്പിക്കുകയും വേണം.
ഈശ്വരചിന്തയും മൂല്യാധിഷ്ഠിതജീവിതവും
മനുഷ്യന്‍്റെ ആത്യന്തികസ്വസ്ഥത ഈശ്വരനിലും ആധ്യാത്മി കതയിലുമാണ്. അതിനുള്ള മുന്നോടി മൂല്യാധിഷ്ഠിത ജീവിത മാണ്. സത്യസന്ധത, നീതി, കാരുണ്യം, ലക്ഷ്യബോധം, സ്നേഹം, ഉത്തരവാദിത്വം, അച്ചടക്കം തുടങ്ങിയ മാനുഷികമൂല്യങ്ങള്‍ അടിസ്ഥാനപരമായി പാലിച്ചുതുടങ്ങുക. മതപരമായ ബിംബങ്ങള്‍ മനുഷ്യപ്രകൃതിക്ക് അനിവാര്യമാണ്. പക്ഷേ, അവയ്ക്ക് ആപേക്ഷികമൂല്യമേയുള്ളൂ. അവ സൂചിപ്പിക്കുന്ന യാഥാര്‍ത്ഥ്യ മാണു പ്രധാനപ്പെട്ടത്. അവയിലേക്കു കടന്നുചെല്ലാന്‍ ശ്രമം നടത്തണം. ഉന്നതമായ ഈശ്വരാവബോധം മനുഷ്യമനസ്സിനെ അതീന്ദ്രിയാനുഭൂതിയിലേക്കു നയിക്കും. ഹൃദയത്തില്‍ കണ്ടത്തെിയ ദൈവത്തിനു മനുഷ്യനെ പൂര്‍ണതയിലേക്കു നയിക്കാന്‍ കഴിയും. ദൈവത്തെ അനുഭവിക്കാന്‍ നിങ്ങള്‍ക്കിതുവരെയും കഴിഞ്ഞിട്ടില്ളെങ്കില്‍ അതിനുള്ള അന്വേഷണമെങ്കിലും തുടങ്ങുക. ഈശ്വരനെ അറിഞ്ഞാല്‍ നിങ്ങളുടെ അസ്തിത്വം സഹാസ്തിത്വമാണെന്ന ചിന്തയും ജീവിതം കൂട്ടുത്തരവാദിത്തമാണെന്ന ബോധവും സംജാതമാകും.
സമ്പൂര്‍ണമനുഷ്യനായിത്തീരാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍ കണ്ണുതുറന്നു നോക്കുമ്പോള്‍ ചുറ്റിലും അപൂര്‍ണതകളും ന്യൂനതകളും പരിമിതികളും കാണുന്നു. മനുഷ്യജീവിതത്തില്‍ അപൂര്‍ണതകളുണ്ട്, ഉണ്ടാകും എന്ന യാഥാര്‍ത്ഥ്യം സമ്മതിക്കാതിരിക്കാന്‍ നിവര്‍ത്തിയില്ല. ആ അംഗീകാരം നിങ്ങളില്‍ സംജാതമാക്കേണ്ടത് മനുഷ്യത്വത്തെ അതിന്‍്റെ എല്ലാ വൈരുധ്യങ്ങളോടും കൂടി സ്വീകരിക്കാനുള്ള സമചിത്തതയാണ്. പാരമ്പര്യവും ഭൂതകാല പശ്ചാത്തലവും എന്തുതന്നെയായാലും ഇപ്പോഴത്തെ സാഹചര്യങ്ങള്‍ എങ്ങനെയുള്ളതായാലും സമ്പൂര്‍ണമനുഷ്യനാകാനുള്ള പരിശ്രമം തുടരണം. മാറ്റാനാവാത്തവയെ അംഗീകരിക്കാനുള്ള പക്വതയും മാറ്റാനാകുന്നവയെ മാറ്റി ജീവിതത്തെ നവീകരിക്കാനുള്ള ധീരതയും ഇവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള വിവേകവും നിങ്ങള്‍ക്കുണ്ടെങ്കില്‍ വിജയം നിങ്ങളുടേതാണ്. അതോടൊപ്പം ജീവിത സംതൃപ്തിയും.





