ഹ്യൂസ്റ്റണ്‍:സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍ വാര്‍ഷിക തിരുനാളിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ നടത്തപ്പെടുന്ന തിരുനാള്‍ 2025 ഒക്ടോബര്‍ മാസം എട്ടാം തിയതി ബുധനാഴ്ച മുതല്‍ 19 ഞായറാഴ്ച വരെയാണ് നടത്തപ്പെടുന്നത്. എട്ടാം തിയതി ബുധനാഴ്ച വൈകിട്ട് 6.30 ന് വികാരി ഫാ.എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ്.വികാരി ഫാ.ജോഷി വലിയവീട്ടില്‍ എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടത്തപ്പെടുന്നു.
തിരുനാള്‍ ദിവസങ്ങളില്‍ എല്ലാ ദിവസവും വൈകുന്നേരം വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബര്‍ 18 ശനിയാഴ്ച്ച വിശുദ്ധ കുര്‍ബാനക്കും ശുശ്രുഷകള്‍ക്കും കാത്തലിക്ബി ഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും തൃശൂര്‍ അതിരൂപതക്ഷ്യനുമായ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യ കാര്‍മ്മികനായിരുക്കും.
തിരുനാള്‍ ദിവസം ഒക്ടോബര്‍ 19 ഞായറാഴ്ച രാവിലെ 9.30 ന് ചിക്കാഗോ സിറോമലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാനയും, മാര്‍ ആന്‍ഡ്രൂസ് താഴത്ത് തിരുനാള്‍ സന്ദേശവും നല്‍കുന്നതാണ്.
ഈ വര്‍ഷത്തെ തിരുനാള്‍ ഇടവകയിലെ എല്ലാ യുവജനങ്ങളും ചേര്‍ന്ന് പ്രസുദേന്തിമാരായാണ് നടത്തുന്നത്. 2025 സെപ്റ്റംബര്‍ 7ന് വിശുദ്ധനായി തിരുസഭ പ്രഖ്യാപിച്ച വിശുദ്ധ കാര്‍ലോസ് അക്യുറ്റസ് ന്റെ തിരുനാളും ഒക്ടോബര്‍ 12 ന് എല്ലാ യുവജനങ്ങളും ചേര്‍ന്ന് ഇടവകയില്‍ കൊണ്ടാടുന്നു. ഒക്ടോബര്‍ 11 ശനി 12 ഞായര്‍ ദിവസങ്ങളില്‍ യുവജനങ്ങള്‍ക്കും,കുട്ടികള്‍ക്കുമായി ഇംഗ്ലീഷ് കുര്‍ബാനയും ആരാധനയും ഉണ്ടായിരിക്കുന്നതുമാണ്. ശനി ഞായര്‍ ദിവസങ്ങളില്‍ യുവജനധ്യാനം നടത്തപ്പെടുന്നു.ബ്രദര്‍ പ്രിന്‍സ് വിതയത്തില്‍, ജെറിന്‍, നീതു, മിഷനറീസ് ഓഫ് അപ്പോസ്‌തോലിക് ഗ്രേസ് യൂ.കെ ആണ് യുവജനധ്യാനം നയിക്കുന്നത്.
ഒക്ടോബര്‍ 19 ന് വൈകിട്ട് 6.30 ന് കലാസന്ധ്യ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉല്‍ഘാടനം ചെയ്യുന്നു. തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരുക്കുന്നതാണ്. ഒരുക്കങ്ങളെല്ലാം പുരോഗമിക്കുന്നതായി വികാരി ഫാ.ഏബ്രഹാം മുത്തോലത്തും, അസി.വികാരി ഫാ.ജോഷി വലിയവീട്ടിലും അറിയിച്ചു.
കൈക്കാരന്മാരായ ജായിച്ചന്‍ തയ്യില്‍പുത്തന്‍പുരയില്‍ , ഷാജുമോന്‍ മുകളേല്‍, ബാബു പറയംകാലയില്‍, ജോപ്പന്‍ പൂവപ്പാടത്ത് , ജെയിംസ് ഇടുക്കുതറയില്‍, പാരിഷ് എസ്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് പുളിക്കത്തൊട്ടിയില്‍,സിസ്റ്റര്‍ റെജി S.J.C, ബിബി തെക്കനാട്ട്, യുവജന പ്രതിനിധി ജെഫ് പുളിക്കത്തൊട്ടിയില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളായി ഒരുക്കങ്ങളെല്ലാം പുരോഗമിക്കുന്നു.
ബിബി തെക്കനാട്ട്.





