അനുഗ്രഹ പൂമഴയായി യു.കെ വാഴ്വ് 2025

നാളുകള്‍ നീണ്ട കാത്തിരിപ്പിനും ഒരുക്കങ്ങള്‍ക്കും ശേഷം വാഴ്വ് 2025 ന്റെ ദിനം വന്നപ്പോള്‍ യുകെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ക്ക് അതൊരു ഉത്സവ ദിനമായി മാറി. ക്‌നാനായ കത്തോലിക്ക പാരമ്പര്യ, പൈതൃകങ്ങളുടെ സംഗമം വേദിയായി വാഴ്വ് 2025 മാറ്റപ്പെട്ടു ഒക്ടോബര്‍ 4 ന് ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെട്ട യുകെയിലെ 15 ക്‌നാനായ കത്തോലിക്ക മിഷനുകളുടെ സംഗമത്തിന് ശുഭ പര്യവസാനം.

UK യില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ക്‌നാനായ കത്തോലിക്കര്‍ക്ക് മാത്രമായി നല്‍കപ്പെട്ട 15 ക്‌നാനായ കത്തോലിക്ക മിഷനുകളുടെ ഒത്തുചേരലാണ് ഒക്ടോബര്‍ 4 ശനിയാഴ്ച ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലുമായി നടത്തപ്പെട്ടത് രാവിലെ 9:45 നു തുടങ്ങിയ ദിവ്യകാരുണ്യ ആരാധനയോടെയാണ് ഈ സംഗമ ദിനം ആരംഭിച്ചത്. തുടര്‍ന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ യുകെയിലെ ക്‌നാനായ വൈദികരുടെ സഹ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയ്ക്കുള്ള പ്രദിക്ഷണത്തില്‍ 15 മിഷനുകളില്‍ നിന്നുള്ള കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ആദ്യകുര്‍ബാന സ്വീകരിച്ച 50 ഓളം കുട്ടികളും എല്ലാ മിഷനുകളിലെയും അള്‍ത്താര ശുശ്രൂഷികളും പങ്കുചേര്‍ന്നു തുടര്‍ന്ന് 15 മിഷനുകളിലും ഒരു മാസ്സ് സെന്‍ട്രലുമായി എഴുതി തയ്യാറാക്കിയ 16 വിശുദ്ധ ഗ്രന്ഥം കുര്‍ബാനയില്‍ കാഴ്ചയായി അര്‍പ്പിച്ചു വിശുദ്ധ കുര്‍ബാനയിലെ വചന സന്ദേശത്തില്‍ നാം നമ്മുടെ വിവിധങ്ങളായ കഴിവുകളായ വിലയേറിയ സുഗന്ധ തൈലങ്ങള്‍ ദൈവത്തിനായി സമര്‍പ്പിക്കണം എന്ന് അഭി:പണ്ടാരശേരി പിതാവ് ഉദ്‌ബോധിപ്പിച്ചു. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് അഞ്ചോ അതില്‍ കൂടുതലോ മക്കള്‍ ഉള്ള കുടുംബങ്ങളെയും, വിവാഹ ജീവിതത്തിന്റെ 25, 40 വര്‍ഷങ്ങള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുന്ന ദമ്പതികളെയും ആദരിക്കുകയും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി വിവാഹിതരായ ക്‌നാനായ സമുദായ അംഗങ്ങളെ അനുമോദിക്കുകയും ചെയ്തു. പിന്നീട് വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി തയ്യാറാക്കിയ Biblical Treasure Hunt, Bingo, Careers Fair തുടങ്ങിയവ നടത്തപ്പെട്ടത് കുട്ടികള്‍ക്ക് പ്രയോജനകരമായി.

ഉച്ചഭക്ഷണത്തിനുശേഷം ആയിരങ്ങള്‍ അണിചേര്‍ന്ന് ഘോഷയാത്രയോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്കാനയിച്ചത്. തുടര്‍ന്ന് നടന്ന ആമുഖ സ്‌കിറ്റ് ഏറെ ഹൃദ്യമായിരുന്നു. കഴിഞ്ഞ രണ്ട് വാഴ്വ്കളുടെയും പ്രോഗ്രാം കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച ശ്രീ ഷാജി ചരമേല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘വാഴ്വിന്റെ വഴികളിലൂടെ’ എന്ന സ്‌കിറ്റ് നൃത്ത-നൃത്തൃങ്ങളുടെയും, അഭിനയ ചാരുത കൊണ്ടും മികച്ച വസ്ത്രാലങ്കാരം കൊണ്ടും ശ്രദ്ധേയമായി. ക്‌നാനായ കുടിയേറ്റ ചരിത്രത്തിലൂടെ കടന്ന് വേര്‍പാടിന്റെ വേദനകളും, ദൈവ കൃപയുടെ അനുഭവങ്ങളും, സഭയുടെ സംരക്ഷണവും കരുതലും വിളിച്ചോതിയ സ്‌കിറ്റ് നിറ കണ്ണുകളോടെയാണ് പലരും കണ്ടത്.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തിന്.
വാഴ്വ് 2025 ന്റെ ജനറല്‍ കണ്‍വീനര്‍ അഭിലാഷ് മൈലപറമ്പില്‍ സ്വാഗതവും ചെയര്‍മാന്‍ ബഹു: ഫാ സുനി പടിഞ്ഞാറേകര അധ്യക്ഷ പ്രസംഗവും നടത്തി. അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരി പിതാവ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ ക്‌നാനായ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും, അതിനുവേണ്ടി സാധ്യമായ എല്ലാ വിട്ടുവീഴ്ചകള്‍ളോടും സഹകരണത്തോടും കൂടെ സഭയുടെ പിന്തുണ എപ്പോഴും നമുക്ക് ഉണ്ടാകുമെന്ന ഉറപ്പ് അദ്ദേഹം നല്‍കിയപ്പോള്‍ വലിയ ഹര്‍ഷാരവത്തോടെയാണ് സദസ്സ് അത് സ്വീകരിച്ചത്. തുടര്‍ന്ന് ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു പറമ്പേട്ട് മലയില്‍, സെക്രട്ടറി ബേബി മുളവേലിപ്പുറം കൈക്കാരന്മാരുടെ പ്രതിനിധിയായി
ജില്‍സ് നന്ദികാട്ട് ഭക്ത സംഘടനകളുടെ പ്രതിനിധിയായി സോണി അനില്‍ മെഗാ സ്‌പോണ്‍സര്‍ ലൈഫ് ലൈന്‍ പ്രൊട്ടക്റ്റ് പ്രതിനിധിയായ കിഷോര്‍ ബേബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു തുടര്‍ന്ന് സ്‌പോണ്‍സേഴ്‌സിനെ ആദരിക്കുകയും ബൈബിള്‍ കയ്യെഴുത്ത് പ്രതികള്‍ക്കുള്ള സമ്മാനങ്ങള്‍ സെന്റ് മൈക്കിള്‍സ് Nottingham , സെന്റ് ജൂഡ്Coventry, സെന്റ് പയസ് ടെന്‍ത് Liverpool എന്നീ മിഷനുകള്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം കരസ്ഥമാക്കി.

തുടര്‍ന്ന് എല്ലാ മിഷനുകളില്‍ നിന്നുമുള്ള കലാപരിപാടികള്‍ ഏറെ മനോഹരമായിരുന്നു യുകെയിലെ എല്ലാ വൈദികരും ചേര്‍ന്നാലപിച്ച ‘ഒന്നാനാം കുന്നിന്‍മേല്‍’ എന്ന ഗാനം ഏറ്റുപാടിയും കരങ്ങള്‍ അടിച്ചു കാണികള്‍ ഏറ്റെടുത്തു. എല്ലാ മിഷനുകളില്‍ നിന്നുമുള്ള കലാപരിപാടികള്‍ ചാരുതയാര്‍ന്നതും സാമൂഹ്യ വിഷയങ്ങള്‍ പ്രതിപാദിക്കുന്നതും ബൈബിള്‍ അധിഷ്ഠിതവുമായിരുന്നു. പരിപാടികളുടെ സമാപനത്തിലെ ക്‌നാനായ സിംഫണി മേളം ആടിയും പാടിയും ആവേശത്തോടെ ഏറ്റെടുത്തു. ജോയിന്റ് കണ്‍വീനര്‍ സജി രാമചനാട്ട് എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

രാവിലെ മുതലുള്ള കാറ്റിനെയും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് ആയിരക്കണക്കിന് ആളുകളാണ് സംഗമ വേദിയിലേക്ക് ഒഴുകിയെത്തിയത് യുകെയിലെ എല്ലാ കോണുകളില്‍ നിന്നും എത്തിയ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ക്ക് ഇത് ഒത്തുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും ദൈവാനുഗ്രഹത്തിന്റെയും സംഗമ വേദിയായി മാറി. കോട്ടയം അതിരൂപതയുടെ തലപ്പള്ളിയായ കടുത്തുരുത്തി പള്ളിയിലെ കല്‍ക്കുരിശും കടുത്തുരുത്തി പള്ളിയുടെ പ്രവേശന കവാടവും കമാനമായി ബഥേല്‍ സെന്ററില്‍ സ്ഥാപിച്ചത് വഴി ഗൃഹാതുര ഓര്‍മ്മകള്‍ ഏവര്‍ക്കും സാധ്യമായി

‘വീട് ഒരുക്കാം വാഴ്വിലുടെ’. എന്ന പുണ്യ പദ്ധതിയിലൂടെ ലഭിച്ച £8500 ചെക്ക് കോട്ടയം അതിരൂപത സഹായ മെത്രാന്‍ അഭിവന്ദ്യ മാസ് പണ്ടാരശേരി പിതാവിന് കൈമാറി നാട്ടിലുള്ള ഒരു നിര്‍ധന ക്‌നാനായ കുടുംബത്തിന് ഒരു ഭവനം നിര്‍മ്മിച്ചു നല്‍കുന്ന സേവന പ്രവര്‍ത്തനങ്ങളിലും പങ്കുകാരാകാന്‍ സാധിച്ചതിലുള്ള ചാരിതാര്‍ത്ഥ്യത്തോടെയാണ് ഈ ക്‌നാനായ കുടുംബ സംഗമ വേദിയില്‍ നിന്നും ഏവരും തിരിഞ്ഞത്
പിഴവുകള്‍ ഇല്ലാത്ത സംഘാടക മികവുകൊണ്ട് പ്രാര്‍ത്ഥനയില്‍ ആശ്രയിച്ചുള്ള ക്രമീകരണങ്ങള്‍ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും വാഴ്വ് 2025 മികച്ചതായി.

സാജന്‍ പടിക്കമ്യാലില്‍

 

Previous Post

അദ്ധ്യാപകരോട്‌ അനീതി കാണിക്കരുത്‌

Next Post

ലോക വൃദ്ധദിനം: മരിയഭവനിലെ അന്തേവാസികള്‍ക്കൊപ്പം സ്‌നേഹം പങ്കുവെച്ച് സെന്റ്. പയസ് ടെന്‍ത് കോളേജ് എന്‍.എസ്.എസ്.

Total
0
Share
error: Content is protected !!