പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

തെള്ളകം: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് കോട്ടയം അതിരൂപത സമിതിയുടെയും കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടയം അതിരൂപതയിലെ സ്‌കൂളുകളില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകര്‍ തെള്ളകം ചൈതന്യ പാസ്റ്ററില്‍ സെന്ററില്‍ ‘പ്രതിഷേധ ജ്വാല’ എന്ന പേരില്‍ പ്രതിഷേധ സംഗമം നടത്തി. മാനേജ്‌മെന്റ് സ്‌കൂളുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമന അംഗീകാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് കോട്ടയം അതിരൂപത പ്രസിഡന്റ് സുജി പുല്ലുകാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ സംഗമം, കോട്ടയം അതിരൂപത സിഞ്ചലൂസും രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടറുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേല്‍, ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു കരികുളത്തില്‍, ടീച്ചേഴ്‌സ് ഗില്‍ഡ് തെക്കന്‍ മേഖല ജന. സെക്രട്ടറി സ്റ്റീഫന്‍സണ്‍ എബ്രഹാം ഒടിമുഴങ്ങയില്‍ എന്നിവര്‍ പ്രതിഷേധ പരിപാടിയില്‍ സംസാരിച്ചു. ടീച്ചേഴ്‌സ് ഗില്‍ഡ് അതിരൂപത സെക്രട്ടറി അഭിലാഷ് ജിയോ സണ്ണി സ്വാഗതവും ടീച്ചേഴ്‌സ് ഗില്‍ഡ് അതിരൂപത ട്രഷറര്‍ ജോക്കി ജോര്‍ജ് കൃതജ്ഞതയും നേര്‍ന്ന സമ്മേളനത്തില്‍ 600 ഓളം അധ്യാപകര്‍ പങ്കെടുത്തു

 

Previous Post

ടി. എല്‍ ജോര്‍ജ് തേരാമ്പള്ളില്‍ കര്‍ണ്ണാടക കോണ്‍ഗ്രസ് എക്സ് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്‍െറ് ജനറല്‍ സെക്രട്ടറി

Next Post

അധ്യാപക സംഗമം

Total
0
Share
error: Content is protected !!