റോക് ലാന്‍ഡ് :പരിശുദ്ധ കന്യാമറിത്തിന്റെ നാമധെയത്തില് ഉള്ള റോക്ലാന്‍ഡ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ പരി: കന്യാമറിയത്തിന്റെ തിരുന്നാള്‍ ദിനങ്ങളില്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത പരി . അമ്മ വഴി ദൈവാനുഗ്രഹം പ്രാപിപ്പാന്‍ റോക്ലാന്‍ഡ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലേക്ക് എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു .
ഇക്കുറി92 ഇടവക അംഗങ്ങള്‍ പ്രെസുദേന്തിമാരായി തിരുന്നാള്‍ ഏറ്റു നടത്തുന്നു.ഇടവക വികാരി ബഹു റവ . ഫാ .ഡോക്ടര്‍ . ബിബി തറയില്‍ കൂടെ ട്രസ്റ്റീ മാരായ സിബി മണലേല്‍,, ജിമ്മി പുളിയനാല്‍,ജസ്റ്റിന് ചാമക്കാല എന്നിവരുടെ നേതൃത്തില്‍ വിവിധ കമ്മറ്റികള്‍ തിരുന്നാള്‍ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു ..
ഓഗസ്റ്റ് 31 ന് സെമിത്തേരി സന്ദര്‍ശനത്തോടെ ആരംഭിച്ച തിരുന്നാള്‍ സെപ്.6 വെള്ളിയാഴ്ച 6 .45 പിഎം ന് ബഹു റവ . ഫാ .ഡോക്ടര്‍ . ബിബി തറയില്‍ (ഇടവക വികാരി )കാര്‍മികത്വത്തില്‍ തിരുനാളിന്റെ കോടി ഉയര്‍ത്തും തുടര്‍ന്ന് ഹോളി മാസ്സ് ഉണ്ടായിരിക്കും ..
സെപ്. 6 ന് പ്രെസുദേന്തി വാഴ്ചയും ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് കാര്മിക്തത്തില് ഇംഗ്ലീഷ് കുര്‍ബാനയും തുടര്‍ന്ന് കുട്ടികളുടെ സിസിഡി ഫെസ്റ്റ് നടത്തും സെപ്റ് 7 ന് ഞായറാഴ്ച 4 പിഎം നു കുര്‍ബാന അര്‍പ്പിക്കുന്നത് ഫാ .ലിജോ കൊച്ചുപറമ്പില്‍ തിരുന്നാള്‍ സന്ദേശം നല്‍കുന്നത് ഫാ .മാത്യു മേലേടത്തു തുടര്‍ന്ന് ചെണ്ടമേളങ്ങളോടെയുള്ള തിരുന്നാള്‍ പ്രദക്ഷണം സ്നേഹവിരുന്നോടെ തിരുന്നാള്‍ സമാപിക്കും..6 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം റോക്ലാന്‍ഡ് ഇടവകയില്‍ നല്കി ഇടവകക് അല്മിയവും ഭൗതികവുമായ വളര്‍ച്ചയുടെ അടിസ്ഥാനം ഉറപ്പിച്ചു ന്യൂയോര്‍ക് ഫൊറാനയിലെ ഏറ്റവും മികച്ച ഇടവകയിലേക്ക് ഉയര്‍ത്തി ന്യൂജേഴ്സി ഫിലഡെല്‍ഫിയ ഇടവകയിലേക്കു സ്ഥലം മാറിപ്പോകുന്ന ബഹു . റവ . ഫാ .ഡോക്ടര്‍ . ബിബി തറയില്‍ അച്ഛനെ മാതാവിന്റെ തിരുന്നാള്‍ ദിവസം ഇടവകയുടെ സ്നേഹവും പ്രാര്‍ത്ഥനയും നേരുന്നു ..തിരുന്നാള്‍ വിവരങ്ങള്‍ക്ക് ,സിബി മണലേല്‍ ( 845 825 7883)ശനിയാഴ്ച
ജസ്റ്റിന് ചാമക്കാല





