ഡോ. റെജി തോമസ് മാഞ്ഞൂരിന്‍്റെ രണ്ട് പുതിയ കൃതികളായ “സ്നേഹ തീരങ്ങളില്‍’ എന്ന കവിതാസമാഹാരവും “തെക്കോട്ടു പറക്കുന്ന പക്ഷികള്‍’ എന്ന ചെറുകഥാസമാഹാരവും പ്രകാശനം ചെയ്തു. ഓരോന്നും അദ്ദേഹത്തിന്‍്റെ വിത്യസ്തമായ സൃഷ്ടിപരത പ്രതിഫലിപ്പിക്കുന്നു. മനുഷ്യ വികാരങ്ങളുടെയും പ്രകൃതിയുടെയും ദൈനംദിന ജീവിതത്തിന്‍്റെ സൂക്ഷ്മ താളങ്ങളുടെയും സൗമ്യവും എന്നാല്‍ ശക്തവുമായ ആവിഷ്ക്കാരമാണ് നൂറ്റിപ്പതിനൊന്ന് അവാര്‍ഡുകള്‍ നേടിയ ഈ അധ്യാപകന്‍്റെ കവിതാസമാഹാരം. ഹൃദ്യമായ ശൈലിയില്‍ എഴുതിയ ഈ കവിതകള്‍ സാര്‍വത്രിക വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ് നാടുകളിലും ആയിരക്കണക്കിന് മോട്ടിവേഷന്‍ ക്ളാസുകള്‍ നയിച്ചിട്ടുള്ള ഡോക്ടര്‍ റെജി തോമസ് നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുത്തുകാരനുമാണ്. കഥകള്‍ ഗൃഹാതുരത്വത്തിന്്റെ സുഗന്ധവും സമകാലിക പ്രശ്നങ്ങളുടെ അടിയന്തിര പ്രാധാന്യവും പ്രതിധ്വനിപ്പിക്കുന്നു. അപ്നാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുരിയത്തറയും മുന്‍ എം.പി പി.കെ ബിജുവുമാണ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത്.






