ബെന്‍സന്‍വില്‍ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ മെന്‍സ് & വിമണ്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഗ്രാന്റ് ഹേവന്‍ പാര്‍ക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. ഉല്ലാസയാത്രയില്‍ ആത്മിയയാത്ര ഉള്‍പ്പെടുത്തി പോപ്പ് ലിയോ മാര്‍പ്പാപ്പയുടെ ജന്മഗൃഹം സന്ദര്‍ശിച്ചു. മെന്‍സ് & വിമണ്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍മാരായ സജി ഇറപുറം, മേഴ്സി ചെമ്മലക്കുഴി എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഉല്ലാസയാത്രയില്‍ വിവിധ പരിപാടികള്‍ ഒരുക്കി ഏവര്‍ക്കും ഇത്ഒരു നവ്യാനുഭവമാക്കി മാറ്റി.







