ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ 60 വയസ്സിന് മേല്‍ പ്രായം ചെന്നവരുടെ Joy മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ‘മിന്നല്‍വള’ സംഗമം നടത്തപ്പെട്ടു. വി.കുര്‍ബ്ബാന അര്‍പ്പണത്തിന് ശേഷം എല്ലാവരും സംഗമത്തിനായി ഒരുമിച്ച് കൂടി . പ്രസിഡന്റ് തോമസ് കുന്നുംപുറം എല്ലാവരെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് അസി.വികാരി ഫാ. ബിന്‍സ് ചേത്തലില്‍ മിന്നല്‍വള സംഗമത്തിന്റെ സന്ദേശം നല്‍കി. തുടര്‍ന്ന് എല്ലാവരെയും പങ്കെടുപ്പിച്ച് കൊണ്ട് വ്യത്യസ്ത മത്സരങ്ങള്‍ നടത്തപെട്ടു. പൗരാണിക ഭക്ഷണമായ പനംകുറുക്ക് എല്ലാവര്‍ക്കും പ്രത്യേകമായി നല്‍കി. പരിപാടികള്‍ക്ക് ശേഷം മിന്നല്‍വള സ്‌നേഹവിരുന്ന് പ്രത്യേകമായി റസ്റ്റോറന്റില്‍ ക്രമീകരിച്ചു.






