കോട്ടയം : ജില്ലയില്‍ ശുചിത്വബോധം വര്‍ദ്ധിപ്പിക്കുന്നതിനായി ബി.സി.എം കോളേജും ജില്ലാ ആശുപത്രിയും ചേര്‍ന്ന് ശുചീകരണ പരിപാടി സംഘടിപ്പിച്ചു. പ്രദേശവാസികളുടെ ആരോഗ്യസംരക്ഷണമാണ് പരിപാടിയുടെ പ്രധാനലക്ഷ്യം ആശാവര്‍ക്കര്‍മാരുടെയും എഴുപതോളം വിദ്യാര്‍ഥികളുടെയും സജീവ പങ്കാളിത്തത്തോടെയും മുന്‍സിപ്പാലിറ്റിയുടെ കീഴിലുള്ള എണ്ണുറോളം കുടിവെള്ള കിണറുകളില്‍ ബ്ളീച്ചിംഗ് പൗഡര്‍ ചേര്‍ക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തു. സമീപകാലത്ത് അമീബ മൂലം മസ്തിഷ്കത്തില്‍ ഉണ്ടാകുന്ന അപകടകരമായ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് വെള്ളത്തില്‍ ക്ളോറിന്‍ ചേര്‍ത്തത്. പൊതുജനങ്ങളുടെ സുരക്ഷിത ജീവിതത്തിനായുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ ഈ നടപടി വലിയ പ്രാധാന്യമര്‍ഹിക്കുന്നു. കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആശാവര്‍ക്കര്‍മാരും ഒരുമിച്ചാണ് പരിപാടി വിജയകരമാക്കിയത്. ജനങ്ങളുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.






