കെ.സി.ഡബ്ല്യു.എ പേരൂര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

പേരൂര്‍: കെ.സി.ഡബ്ല്യു.എ പേരൂര്‍ യൂണിറ്റിന്റെ സില്‍വര്‍ ജൂബിലി സമാപനസമ്മേളനം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജയ്‌സി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷറര്‍ ത്രേസ്യാമ്മ മാത്യു കൊരട്ടിയില്‍ സ്വാഗതം ആശംസിച്ചു. യൂണിറ്റ് സെക്രട്ടറി മിനിമോള്‍ സ്റ്റീഫന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അതിരൂപത ചാന്‍സലര്‍ ഫാ. തോമസ് ആദോപ്പിള്ളില്‍ അനുഗ്രഹപ്രഭാഷണം നടത്തി. പേരൂര്‍ പള്ളി വികാരി ഫാ. മാത്യു ഏറ്റിയേപ്പള്ളില്‍, കെ.സി.ഡബ്ല്യു.എ അതിരൂപത പ്രസിഡന്റ് ഷൈനി സിറിയക്, സിസ്റ്റര്‍ അഡൈ്വസര്‍ സി. ജൂലി എസ്.വി.എം, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ജിജോ കുരുവിള, മാസയോഗ കണ്‍വീനര്‍ സൈമണ്‍ ആറുപറയില്‍ എന്നിവര്‍ സംസാരിച്ചു. സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പള്ളിപ്പാട്ട് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് ആന്‍സി മാത്യു വെള്ളാപ്പള്ളിമറ്റത്തില്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് അംഗങ്ങളുടെ കലാപരിപാടികളും സ്‌നേഹവിരുന്നും നടത്തി.

Previous Post

കര്‍ഷക ദിനാചരണവും കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു

Next Post

മികച്ച കുട്ടി കര്‍ഷകനെയും കര്‍ഷകയെയും ആദരിച്ചു

Total
0
Share
error: Content is protected !!