കരിങ്കുന്നം: കെ.സി.ഡബ്ള്യു.എ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ കരിങ്കുന്നം സെന്‍്റ് അഗസ്റ്റിന് പാരിഷ്ഹാളില്‍ വച്ച് മെഡിക്കല്‍ക്യാമ്പും മാമോഗ്രാം സ്ക്രീനിംഗും ബോധനല്‍ക്കരണ ക്ളാസ്സും നടത്തി. ചുങ്കം ഫൊറോന പ്രസിഡന്‍്റ് ബീന ബിജു കാവനാലിന്്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കാരിത്താസ് ആശുപത്രിയുടെ ഡയറക്ടറും സി.ഇ.ഒയുമായ റവ.ഡോ.ബിനു കുന്നത്ത് ഉത്ഘാടനം ചെയ്തു. ചുങ്കം ഫൊറോന വികാരി ഫാ.ജോണ്‍ ചേന്നാകുഴി അനുഗ്രഹ പ്രഭാഷണംനടത്തി. ഫൊറോന ചാപ്ളെയ്ന്‍ ഫാ.ജെയിംസ് വടക്കേക്കണ്ടംകരിയില്‍, ഫൊറോന സിസ്റ്റര്‍ അഡൈ്വസര്‍ സി. ട്രിസമരിയ എസ്.ജെ.സി, ഫാ.റോണി വെച്ചുപ്പറമ്പില് എന്നിവര്‍ സംസാരിച്ചു. ആനി സണ്ണി സ്വാഗതവും ഷേര്‍ളി അലക്സാണ്ടര്‍ നന്ദിയും പറഞ്ഞു. ഡോ. ജോസ് ജോം തോമസ്, ഡോ.രമ്യ പോള്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ളാസ്സുകള്‍ എടുത്തു. ഡോ.അപര്‍ണ ,ഡോ.. വൈനി മാത്തന് എന്നിവര്‍ രോഗികളെ പരിശോധിക്കുകയും ആവശ്യമായ മരുന്നുകള്‍ നല്‍കുകയും ചെയ്തു. മാമോഗ്രാം സ്ക്രീനിംഗ് ആവശ്യമുള്ളവര്‍ക്ക് സ്ക്രീനിംഗ് ടെസ്റ്റ് നടത്തി. പരിപാടികള്‍ക്ക് കാരിത്താസ് ആശുപത്രിയുടെ മെഡിക്കല്‍വിഭാഗവും കരിങ്കുന്നം യൂണിറ്റ് ഭാരവാഹികളും ഫൊറോന ഭാരവാഹികളും നേതൃത്വം നല്കി. ക്യാമ്പില്‍ നൂറില്‍പരം ആളുകള്‍ പങ്കെടുത്തു.






