ബാംഗ്ലൂര്‍, രാജരാജേശ്വരി നഗര്‍ സ്വര്‍ഗ്ഗറാണി ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍, ഇടവകയുടെ സ്വര്‍ഗീയ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളും സില്‍വര്‍ ജൂബിലി സമാപനവം നടന്നു. 2025 ഓഗസ്റ്റ് മാസം പത്താം തിയ്യതി ഉച്ചകഴിഞ്ഞ് 2.30 ന് നടന്ന കൃതജ്ഞതാ ബലിക്ക് കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് കാര്‍മ്മികത്വവും മണ്ഡൃരൂപതാ വികാരി ജനറല്‍ മോണ്‍. ജെയിംസ് കുന്നാംപടവില്‍, റവ.ഡോ. ജോര്‍ജ്ജ് കറുകപറമ്പില്, ഫാ. ജെറി പീടികവെളിയില്‍ OSB, ഫാ. ജിസ്മോന് മരങ്ങാലില്‍, എന്നിവര്‍ സഹകാര്‍മികരായിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ബാന്റ്,ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ തിരുനാള്‍ പ്രദക്ഷിണം നടന്നു. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം മണ്ഡൃരൂപതാ ചാന്‍സലര്‍ വെരി.റവ. ഡോ. ജോമോന് കോലഞ്ചേരി നടത്തി. അതിന് ശേഷം വാദ്യമേളങ്ങളുടെ പ്രകടനം ഉണ്ടായിരുന്നു. വൈകുന്നേരം 6 മണിക്ക് നടന്ന രജത ജൂബിലി സമാപന സമ്മേളനം ബാംഗ്ലൂര്‍ അതിരൂപതാ മെത്രാപ്പോലീത്ത റവ.ഡോ. പീറ്റര്‍ മച്ചാഡോ ഉത്ഘാടനം ചെയ്തു.
കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു, മണ്ഡൃരൂപതാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യപ്രഭാഷണം നടത്തി, ദക്ഷിണ കന്നട പോലീസ് സൂപ്രണ്ട് (DCRE) ശ്രീ . സൈമണ്‍ സി.എ. ജൂബിലി സുവനീര്‍ പ്രകാശനം ചെയ്തു, ഫാ. ബിബിന്‍ അഞ്ചെമ്പില്‍, വിസിറ്റേഷന്‍ സന്യാസ സമൂഹം മദര്‍ ജനറല്‍ സി. ഇമ്മാക്കുലേറ്റ് SVM , എം.ജെ. ജോസ് മാട്കുത്തിയേല്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ചടങ്ങില്‍ പ്രമുഖ വ്യക്തികളെ ആദരിച്ചു. ഫൊറോന വികാരി വെരി റവ ഫാ. ഷിനോജ് വെള്ളായിക്കല്‍ സ്വാഗതവും, ജൂബിലി ജനറല്‍ കണ്‍വീനര്‍ ശ്രീ ജോമി തെങ്ങനാട്ട് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാവിരുന്നും സ്നേഹ വിരുന്നും ഉണ്ടായിരുന്നു. അങ്ങനെ ഒരു വര്‍ഷം നീണ്ടു നിന്ന ജൂബിലി ആഘോഷത്തിന്റെ സമാപനം കുറിച്ചു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ശ്രീ സൈമണ്‍ കല്ലിടുക്കില്‍, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ജിജി വലിയവീട്ടില്‍, ദേവാലയ ശുശ്രൂഷി ജോണ്സണ് കെ ജെ, ടെക്നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍, ജിസോ ജോസ് , ജൂബിലി കമ്മിറ്റി അംഗങ്ങള്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍,സ്വര്‍ഗ്ഗറാണി വിസിറ്റേഷന്‍ സിസ്റ്റേഴ്സ്, മതബോധന അധ്യാപകര്‍, തിരഞ്ഞെടുക്കപ്പെട്ട മറ്റ് കമ്മിറ്റി അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്കി.





