കോട്ടയം: ചങ്ങനാശേരി വികാരിയാത്തിന്‍്റെ രണ്ടാമതു മേലധ്യക്ഷനായും പിന്നീട് കോട്ടയം വികാരി അപ്പസ്തോലിക്കയായും ചുമതല നിര്‍വഹി ച്ച ധന്യന്‍ മാര്‍ മാത്യു മാക്കീലിന്‍്റെ അനുസ്മരണ വും പ്രാര്‍ഥനാശുശ്രൂഷകളും അദ്ദേഹത്തിന്‍്റെ കബറിടം സ്ഥിത ിചെയ്യുന്ന കോട്ടയം ഇടയ്ക്കാട് സെന്‍്റ് ജോര്‍ജ് ക്നാനായ ക ത്തോലിക്ക ഫൊറോന പള്ളിയില്‍ ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തി. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ , വിശുദ്ധകുര്‍ബാ നയ്ക്ക് മുഖ്യകാര്‍മി കത്വം വഹിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം പ്രസംഗിച്ചു.
ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍മാരായ ഫാ. ആന്‍്റണി എത്തയ്ക്കാട്ട്, ഫാ. മാത്യു ചങ്ങങ്കരി, ഫാ. സ്കറിയാ കന്യാകോണില്‍, ഫാ. ജോണ്‍ തെക്കേക്കര, കോട്ടയം അതിരൂപ അവികാരി ജനറാള്‍മാരായ ഫാ തോമസ് ആനിമുട്ടില്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഇടയ്ക്കാട് പള്ളി വികാരി ഫാ സൈമണ്‍ പുല്ലാട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ഫാ. തോമസ് ആനിമൂട്ടില്‍ സ്വാഗതവും ലൂര്‍ദ്ദ് പള്ളി വികാരി ഫാ. ജേക്കബ് വട്ടയ്ക്കാട്ട് നന്ദിയും പറഞ്ഞു. 1896 ഓഗസ്റ്റ് 11 നാണ് മാര്‍ മാത്യു മാക്കില്‍ ചങ്ങനാശേരി വികാരിയാത്തിന്‍്റെ വികാരി അപ്പസ്തോലിക്കയായി നിയമിതനാകുന്നത് അദ്ദേഹത്തിന്‍്റെ സ്ഥാനാരോഹണത്തിന്്റെ 130-ാം വാര്‍ഷികാചരണ ആരംഭവും 2025 മേയ് 22 ന് മാര്‍ മാക്കില്‍ ധന്യന്‍ പ ദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനു ദൈവസന്നിധിയി ലുള്ള കൃതജ്ഞതയര്പ്പണവും എന്ന നിലയിലാണ് ചങ്ങനാശേരി അതിരൂപത ഈ അനുസ്മരണം ന ടത്തിയത്.






