ചിക്കാഗോ കൂടല്ലൂര്‍ സംഗമം ജൂലൈ 27 ന്

ചിക്കാഗോ: ചിക്കാഗോയിലെ കൂടല്ലൂര്‍ നിവാസികളുടെ സംഗമം ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയ മൈതാനത്ത് വെച്ച് നടത്തപ്പെടുന്നു. എല്ലാ വര്‍ഷവും മുടങ്ങാതെ നടത്തപ്പെടുന്ന സംഗമം ഈ വര്‍ഷം ജൂലൈ 27 ഞായര്‍ ഉച്ചകഴിഞ്ഞ് 2 മുതല്‍
ആഘോഷമായി നടത്തപ്പെടുന്നു. വിവിധ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ കോര്‍ത്തിണക്കി സംഗമം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് കൂടല്ലൂര്‍ നിവാസികള്‍. കൂടല്ലൂര്‍ എന്ന അനുഗ്രഹീത ഗ്രാമത്തിന്റെ നന്മ അനുഭവിച്ചറിഞ്ഞ ഏവര്‍ക്കും ഒരു നവ്യാനുഭവമായി ഈ സംഗമം മാറട്ടെയെന്ന് ബെന്‍സന്‍വില്‍’ ഫൊറോനാ ഇടവകയുടെ അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍ ആശംസിച്ചു.

 

Previous Post

വിശ്വാസ പരിശീലന പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്തു

Next Post

മഹാജൂബിലി ഒരുക്ക ക്ളാസ് ജൂലൈ 20ന്

Total
0
Share
error: Content is protected !!