കെ.സി.ഡബ്ള്യൂ.എ പ്രതിഷേധിച്ചു

പെരിക്കല്ലുര്‍: കേരള സര്‍ക്കാരിന്‍്റെ ഭൂമി രജിസ്ട്രേഷന്‍ നിയമപ്രകാരം 50 വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള ഗവണ്‍െമന്‍്റില്‍ നിന്നും മുറപ്രകാരം പട്ടയമായി ലഭിച്ചതും, കാലാകാലങ്ങളില്‍ നികുതി അടച്ചും, ക്രയവിക്രയം ചെയ്തു പോരുന്നതുമായ, പെരിക്കല്ലൂര്‍ പ്രദേശത്തെ 82 ഏക്കറിലും സമീപത്തുമുള്ള 170 ഓളം കുടുംബങ്ങള്‍ നേരിടുന്ന കുടിയിറക്ക് ഭീഷണി ക്കെതിരെ കെ.സി.ഡബ്ള്യൂ.എ പെരിക്കല്ലൂര്‍ ഫൊറോന കമ്മിറ്റി പ്രതിഷേധിക്കുകയും മേല്‍പ്പറഞ്ഞ കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു.
ഫൊറോന പ്രസിഡന്‍്റ് ബിന്ദു ജോണിന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫൊറോന ചാപ്ളിന്‍ ഫാ. ജോര്‍ജ് കപ്പുകാലായില്‍, സെക്രട്ടറി ഷൈനി ടോമി, പനമരം ബ്ളോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി ബെന്നി, മലബാര്‍ റീജിയണല്‍ ട്രഷറര്‍ ആന്‍സി ജേക്കബ്, ഫൊറോന വൈസ് പ്രസിഡന്‍്റ് ജോണ്‍സി ബിജു, ജോയിന്‍ സെക്രട്ടറി ലിന്‍സി ബിജു, സി. ജെസിന്‍ എസ്.ജെ.സി തുടങ്ങിയവര്‍ സംസാരിച്ചു.

Previous Post

കുറുപ്പന്തറ: ഓമല്ലൂര്‍ പഴയിടത്ത് കെ.സി ചാക്കോ

Next Post

അരീക്കര: ചിറക്കുഴി പുത്തന്‍പുരയില്‍ സി.സി ജോസഫ്

Total
0
Share
error: Content is protected !!