അക്കാദമിക് മികവും നൈപുണ്യവികസനവും ലക്ഷ്യമാക്കി ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വലവൂരുമായി ധാരണാപത്രം (MoU) ഒപ്പുവച്ചു. ഈ പങ്കാളിത്തം സംയുക്ത അക്കാദമിക് സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ ഭാവിയിലെ തൊഴില്‍ സാധ്യതകള്‍ക്കായി ഒരുക്കുകയും ചെയ്യുന്നു. ഈ സഹകരണത്തിന്റെ ഭാഗമായി ഒരാഴ്ച Introductory Artificial Intelligence എന്ന ആഡ് ഓണ്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തി. IIIT വലവൂരിനെ പ്രതിനിധീകരിച്ച് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ ഡോ. സുചിത്ര M S ഉം ഡോ. സാറാ രഞ്ജിത്തും സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സിന്‍സി ജോസഫും തമ്മിലാണ് ധാരണാപത്രം കൈമാറിയത് ചടങ്ങില്‍ മുഖ്യാതിഥിയായി ഡോ.രാജു നാരായണ സ്വാമി IAS പങ്കെടുത്തു. കൂടാതെ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളി വികാരി,ഫാ. അലക്സ് ആക്ക പറമ്പില്‍, പ്രോ.മാനേജര്‍ ഡോ. T M ജോസഫ്, ബര്‍സാര്‍ ഫാ. എബിന് ഇറ പുറത്ത്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് K C, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരും പങ്കാളികളായിരുന്നു.
വിദ്യാര്‍ത്ഥികളുടെ സമഗ്ര പുരോഗതിയുടെ ഭാഗമായി കോളേജില്‍ ഈ അധ്യയന വര്‍ഷം ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ആഡ് ഓണ്‍ കോഴ്സുകളുടെ ഉദ്ഘാടനം ഡോ. രാജു നാരായണ സ്വാമി നിര്‍വഹിച്ചു. കോളേജ് ഈ വര്‍ഷം മെഡിക്കല്‍ കോഡിങ്, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍, റിസര്‍ച്ച് അനലിസ്റ്റ്( സ്റ്റോക്ക് മാര്‍ക്കറ്റ് ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (DCA) AI- Integrated content writing, introductory Artificial intelligence തുടങ്ങി വിവിധ കരിയര്‍ കേന്ദ്രീകൃതആഡ് ഓണ്‍ കോഴ്സുകള്‍ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ SSC,റെയില്‍വേ,ബാങ്ക്,സിവില്‍ സര്‍വീസ് പോലുള്ള മത്സര പരീക്ഷകള്‍ക്കും CA, CMA, ACCCA പരീക്ഷകള്‍ക്കുള്ള പരിശീലനവുംകോളേജില് നല്കുന്നു. ഈ പദ്ധതികളിലൂടെ വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയും അതിനായി കുട്ടികളെ ഒരുക്കുകയും ചെയ്യുകയാണ് കോളേജ് ലക്ഷ്യം വയ്ക്കുന്നത്





