പുന്നത്തുറ സെന്റ് തോമസ് ക്നാനായ പഴയ പള്ളിയുടെ ചതുര് ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ അല്മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമവും, പൂര്‍വ്വ പിതാക്കന്മാരുടെ അനുസ്മരണവും സംഘടിപ്പിച്ചു. കുടുംബബന്ധവും സോഷ്യല്‍ മീഡിയയും എന്ന വിഷയത്തെക്കുറിച്ച് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിച്ച ക്ലാസ്സോടെയാണ് പരിപാടികള്‍ക്കു തുടക്കം കുറിച്ചത്. വൈകുന്നേരം 4 മണിക്ക് കോട്ടയം അതിരൂപത സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം ചങ്ങനാശ്ശേരി അതിരൂപത ബിഷപ് എമരിറ്റസ് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. കെ.സി.സി അതിരൂപതാ പ്രസിഡന്റ് ബാബു പറമ്പടത്ത്മലയില്‍ അദ്ധ്യക്ഷനായിരുന്നു. അതിരൂപത സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹപ്രഭാഷണം നടത്തി. കോട്ടയം അതിരൂപതയില്‍ സേവനമനുഷ്ഠിക്കുന്ന വിവിധ സഭാ സമൂഹങ്ങളുടെ പ്രതിനിധികളെ ആദരിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഫാ തോമസ് ആനിമൂട്ടില്‍, ദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ മൈക്കിള്‍ വെട്ടിക്കാട്ട്, ഫൊറോന വികാരി ഫാ സ്റ്റാനി ഇടത്തിപ്പറമ്പില്‍, ഇടവക വികാരി ഫാ ബിബിന്‍ കണ്ടോത്ത്, അസി വികാരി ഫാ. ടോം പുത്തന്‍പുരയ്ക്കല്‍, ജൂബിലി ജോയിന്റ് കണ്‍വീനര്‍ ബിനു സ്റ്റീഫന്‍ പല്ലോന്നില്‍, ബേബി സൈമണ്‍ മുളവേലിപ്പുറം എന്നിവര്‍ സംസാരിച്ചു. കെസിസി കിടങ്ങൂര്‍ ഫൊറോനാ പ്രസിഡന്റ് അഡ്വ. ഷൈബി അലകസ് കണ്ണാമ്പടം സ്വാഗതവും കെ.സി.സി പുന്നത്തുറ യൂണിറ്റ് പ്രസിഡന്റ് ജോഷി മുത്തൂറ്റില്‍ കൃതജ്ഞതയും പറഞ്ഞു. കോട്ടയം അതിരൂപടയിലെ വിവിധ ഇടവകളില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
പുന്നത്തുറ സെന്റ് തോമസ് ക്നാനായ പഴയപള്ളി ചതുര്‍ശതാബ്ദി : കെ.സി.സി കുടുംബസംഗമവും, പൂര്വ്വപിതാക്കന്മാരുടെ അനുസ്മരണവും സംഘടിപ്പിച്ചു





