നൂറ് ഓര്‍ത്തോപീഡിക് റോബോട്ടിക് സര്‍ജറികള്‍ പൂര്‍ത്തിയാക്കി കാരിത്താസ് ആശുപത്രി

കോട്ടയം : നൂറ് ഓര്‍ത്തോപീഡിക് റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ അതുല്യ നേട്ടം കാരിത്താസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഓര്‍ത്തോപീഡിക്‌സ് & റോബോട്ടിക് ഹിപ്പ് ആന്‍ഡ് നീ റീപ്ലേസ്മെന്റ് സെന്റര്‍ കരസ്ഥമാക്കി. ഇടുപ്പ്, മുട്ട് എന്നിവ മാറ്റിവെക്കുന്ന റോബോട്ടിക് ശസ്ത്രക്രിയകളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത് .

റോബോട്ടിക് ശസ്ത്രക്രിയകളുടെ വിജയത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കാരിത്താസ് ആശുപത്രിയില്‍ ‘റോബോട്ടിക് സെഞ്ചുറി’ എന്ന പരിപാടി സംഘടിപ്പിച്ചു.കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളില്‍ നടന്ന ചടങ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം പദ്മശ്രീ ഐ.എം. വിജയന്‍ ഉദ്ഘാടനം ചെയ്തു കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടറും സി. ഇ. ഒ. യുമായ റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു .

ചടങ്ങില്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. കുര്യന്‍ ഫിലിപ്പ്, സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ദിലീപ് ഐസക്, സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ആനന്ദ് കുമരോത്ത് എന്നിവര്‍ സംസാരിച്ചു. കാരിത്താസ് ഹോസ്പിറ്റലില്‍ ആദ്യമായി റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് വിധേയയായ മറിയാമ്മ ജോസ് ചടങ്ങില്‍ വച്ച് തന്റെ അനുഭവം പങ്കുവച്ചു . നൂറ് ഓര്‍ത്തോപീഡിക് റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് കാരിത്താസ് ഹോസ്പിറ്റലിന്റെ മികവിന്റെ അടയാളമാണെന്നും ചുരുങ്ങിയ കാലയളവിലുള്ള ഈ നേട്ടം ഒരു കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ഓര്‍ത്തോപീഡിക് വിഭാഗത്തിലെ എല്ലാ ഡോക്ടര്‍മാരുടെയും മറ്റു നഴ്‌സിംഗ്, ടെക്‌നിക്കല്‍ ജീവനാകരുടെയും ആത്മാര്‍ഥമായ പ്രവര്‍ത്തനത്തിന്റെയും രോഗീപരിചരണത്തിലെ മികവിന്റെയുംകൂടി ഫലമാണെന്നും റവ. ഡോ. ബിനു കുന്നത്ത് പറഞ്ഞു
റോബോട്ടിക് ഇടുപ്പ് മുട്ട് മാറ്റിവയ്ക്കല്‍ (Arthroplasty) ശസ്ത്രക്രിയകള്‍ , ആര്‍ത്രോസ്‌കോപി & സ്‌പോര്‍ട്‌സ് മെഡിസിന്‍ ശസ്ത്രക്രിയകള്‍ – ഷോള്‍വാര്‍, മുട്ട്, ഇടുപ്പ്, കണങ്കാല്‍ കൈത്തണ്ട കൈമുട്ട് താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ , ബോണ്‍ ട്യൂമര്‍ ശസ്ത്രക്രിയകള്‍ , പീഡിയാട്രിക് ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ മറ്റു ചികിത്സകളും ഓര്‍ത്തോപീഡിക് വകുപ്പിലൂടെ കാരിത്താസ് ആശുപത്രി നല്‍കി വരുന്നു ‘റോബോട്ടിക് സെഞ്ചുറി’ എന്ന പരിപാടിയുടെ ഭാഗമായി ‘ഗോള്‍ ചലഞ്ച്’ മത്സരവും ഫ്‌ലാഷ്‌മോബും നടന്നു .

Previous Post

മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ബി എഡ് അഡ്മിഷന്‍ 2025 – 2027

Next Post

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിരുദസമര്‍പ്പണവും മെറിറ്റ് ഡേയും

Total
0
Share
error: Content is protected !!