ക്നാനായ കുടുംബ നവീകരണ ധ്യാനം സമാപിച്ചു

കാത്തലിക് മിഷന്‍സ് യുകെയുടെ നേതൃത്വത്തില്‍ ക്നാഫയറിന്‍്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ റിട്രീറ്റ് സെന്‍റര്‍ ഡയറക്ടര്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിച്ച ധ്യാനം നവ്യാനുഭവമായി.

നാല് ദിവസങ്ങളിലായി താമസിച്ചു നടത്തപ്പെട്ട ധ്യാനം വചന അടിസ്ഥാനത്തില്‍ ക്രിസ്തുവിനെ പോലെ ആകുവാന്‍ ഓരോ വിശ്വാസിയും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വചനവാക്യങ്ങളുടെ അര്‍ത്ഥവ്യാപ്തിയും ഗഹനമായി പഠിപ്പിക്കുകയും ഉത്തമ ക്രിസ്ത്യാനികളായി ജീവിക്കാന്‍ ആവശ്യമായ കൃപകള്‍ ലഭിക്കുന്നതിനുള്ള വചന അടിസ്ഥാനത്തില്‍ ജീവിക്കേണ്ടത് എങ്ങനെയാണെന്ന് കൃത്യമായി പ്രഘോഷിക്കുകയും ചെയ്ത ധ്യാനത്തില്‍ 450 ക്നാനായ കത്തോലിക്ക വിശ്വാസികളാണ് പങ്കെടുത്തത്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരി തെളിയിച്ച് ധ്യാനം ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും നടത്തപ്പെട്ട ആരാധനക്ക് ക്നാനായ കത്തോലിക്ക വൈദികര്‍ നേതൃത്വം നല്‍കുകയും കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷയും നടത്തപ്പെട്ടു.

ദിവ്യകാരുണ്യ ആരാധനയും ഗാന ശുശ്രൂഷയും കുമ്പസാരവും, സ്പിരിച്വല്‍ ഷെയറിങ്ങും, കുട്ടികളുടെ പ്രത്യേകമായ ധ്യാനവും ഫാമിലി റിന്യൂവല്‍ റിട്രീറ്റിനെ സമ്പന്നമാക്കി.കോട്ടയം ക്രിസ്റ്റീന്‍ ഡയറക്ടര്‍ സന്തോഷ് തോമസ് സന്നിഹിതനായിരുന്നു. കുട്ടികളുടെ ശുശ്രൂഷക്ക് Mili Rengi യും ക്‌നാഫയര്‍ യൂത്ത് ടീമും നേതൃത്വം നല്‍കി

ഫാ. സുനി പടിഞ്ഞാറക്കരയുടെ നേതൃത്വത്തില്‍ ക്‌ന ഫയര്‍ മിനിസ്ട്രി ഡയറക്ടര്‍ ഫാ. ജോസ് തേക്ക് നില്‍ക്കുന്നതിന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു ഫാമിലി റിന്യൂവല്‍ റിട്രീറ്റ് നടത്തപ്പെടുന്നത്.ക്‌നാഫയര്‍ ടീം ധ്യാനത്തിന് നേതൃത്വം നല്‍കി

ക്രിസ്തുവിലാണ് രക്ഷ, ക്രിസ്തുവിനാണ് മുഖ്യ സ്ഥാനം നല്‍കേണ്ടത് , ക്രിസ്തു ആകാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത് എന്ന ബോധ്യം സാധ്യമായ റിട്രീറ്റ് ആയിരുന്നു.

Previous Post

കെ.സി.വൈ.എല്ലിന് പുതിയ ജനറല്‍ സെക്രട്ടറിയും ട്രഷററും

Next Post

കെ.സി.ഡബ്ള്യൂ.എ യോഗദിനാചരണം

Total
0
Share
error: Content is protected !!