കൈപ്പുഴ: സ്കില്‍ റ്റു വെഞ്ചര്‍ പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന് സെന്‍്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിച്ചു. കുട്ടികളിലെ നൈപുണ്യ വികസനത്തിനായി കേരള സര്‍ക്കാര്‍ എസ്.ഡി.സി (Skill Development Centre ) സികളില്‍ എസ്.എസ്.കെ ( സര്‍വ്വശിക്ഷാ അഭിയാന് ) മേല്‍നോട്ടം വഹിക്കുന്ന സ്കൂളുകളില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്കില്‍ റ്റു വെഞ്ചര്‍ . മുന്‍ വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ സ്കില്‍ ടു ഷെയര്‍ പദ്ധതിയുടെ തുടക്കം കൂടിയാണ് ഈ പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി കൈപ്പുഴ സ്കൂളില്‍ വിപുലമായ ഫ്ളോറി കള്‍ച്ചര്‍ – ഇല ചെടികളുടെയും പൂക്കളുടെയും വാണിജ്യ വ്യവസായ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് നാല് സീസണുകളായി നടന്നുകൊണ്ടിരിക്കുകയാണ്. നാലു വ്യവസായ യൂണിറ്റുകളുമായി സഹകരിച്ച് കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
മഡി ബ്ളൂസ് കട്ടച്ചിറ , ആനിമൂട്ടില്‍ നഴ്സറി കിടങ്ങൂര്‍ ,മീനച്ചില്‍ ഏജന്‍സിസ് കോട്ടയം , കെ വി കെ( കൃഷിവിജ്ഞാനകേന്ദ്രം ) കുമരകം എന്നിവയാണ് സ്കൂളുമായി സഹകരിക്കുന്നത്. ഫാം ടെക് എന്ന കണ്‍സള്‍ട്ടന്‍സിയുമായി സാങ്കേതിക സഹായത്തിന് കരാര്‍ ഒപ്പിട്ടിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടി നിലമൊരുക്കുന്നതിനായി പുതിയ പവര്‍ ടില്ലര്‍ വാങ്ങുന്നതിന് ഗവണ്മെന്്റ് സ്കീമില്‍ 2.8 ലക്ഷം രൂപയുടെ ഫണ്ട് ലഭ്യമാക്കുന്നതാണ്. ഹയര്‍ സെക്കന്‍ഡറി ഫ്ളോറി കള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവര്‍ത്തിപ്പിക്കാനായി അനുവാദം ഉണ്ട്. പവര്‍ ടില്ലര്‍ മെഷീന്്റെ സാങ്കേതിക വശങ്ങള് പരിചയപ്പെടുത്തുന്നതിനും തുടര്‍ന്ന് അത് ഉപയോഗിക്കുന്നതിനുള്ള പരിശീലനത്തിനുമായി ആര്.എ.ടി.ടി.സി കുറവിലങ്ങാട് ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട് .
കുട്ടനാടന്‍ മേഖലയിലെ കാര്‍ഷിക ഉപയോഗത്തിന് ടില്ലര്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനം സഹകരണ ബാങ്കില്‍ എല്ലാ ഹയര്‍സെക്കന്‍ഡറി ( വോക്കേഷണല്‍ )കുട്ടികളും ആരംഭിച്ചിരിക്കുന്ന അക്കൗണ്ടുകളിലേക്ക് നല്‍കുന്നതാണ്. തുടര്‍ന്ന് ചെക്ക് വഴി പിന്‍വലിക്കാവുന്ന ഈ പണം കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന രീതിയിലാണെന്ന് പ്രിന്‍സിപ്പല്‍ തോമസ് മാത്യു അറിയിച്ചു. നേരത്തെ സഹകരണ ബാങ്ക് സ്കൂള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി 25000 രൂപ അനുവദിച്ചിട്ടുണ്ട്.
ചടങ്ങില്‍ കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എജുക്കേഷന്‍ ഏജന്‍സി സെക്രട്ടറി ഫാ. തോമസ് പുതിയകുന്നേല്‍ അധ്യക്ഷനായിരുന്നു. അലുമിനി സ്പോണ്സര് ചെയ്ത 24 ലക്ഷ രൂപയുടെ സ്കോളര്‍ഷിപ്പുകള്‍ ചടങ്ങില്‍ വെച്ച് മൂന്ന് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനായി നല്‍കിയതിന്‍്റെ പ്രഖ്യാപനം അദ്ദേഹം നിര്‍വഹിച്ചു. സ്കൂളിന്‍്റെ പുതിയ വെബ്സൈറ്റ് ലോഞ്ചിംഗ് സ്കൂള്‍ മാനേജര്‍ ഫാ..സാബു മാലത്തുരുത്തിയാല് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര് ബിനോയ് കെ എസ് നന്ദി പറഞ്ഞു. കൂടാതെ സ്കൂളിന് ചുറ്റുമുള്ള കൈപ്പുഴ -കരികുളം -അസൈലം റോഡ് പുതുക്കി ടാറിട്ട ചെയ്തതിന്്റെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിര്‍വഹിച്ചു





