ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ സെന്റ് ജോസഫ് സണ്‍ഡേ സ്കൂളിന്റെ വാര്‍ഷികവും വിശ്വാസ പരിശീലനത്തില്‍ പ്ലസ് 2 വിജയിച്ച വിദ്യാര്‍ത്ഥികളുടെ ഗ്രാജുവേഷന് സെറമണിയും ആഘോഷമായി നടത്തി.
പ്ലസ് 2 പാസ്സ് ആയ എല്ലാ കുട്ടികളെയും മാതാപിതാക്കളെയും ആദരിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു.
ഒന്ന് മുതല്‍ 12 വരെ ക്ലാസ്സുകളില്‍ മികച്ച വിജയം നേടിയവര്‍ക്കും മുഴുവന്‍ അറ്റന്റന്‍സ് നേടിയവര്‍ക്കും മികച്ച അധ്യാപകര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഇടവക വികാരി ഫാ. ലുക്ക് കരിമ്പിലിന്റെ അധ്യക്ഷത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഹെഡ്മാസ്റ്റര് ബിനു തൂമ്പില്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി സിസ്റ്റര്‍ അനുപ SJC വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഫാ. ബിജു തറയില്‍ യോഗം ഉത്ഘാടനം ചെയ്തു സംസാരിച്ചു. PTA പ്രസിഡന്റ് ബെന്നി കറത്തേടം ആശംസകള്‍ നേരുകയും സണ്‍ഡേ സ്കൂള്‍ ലീഡര്‍ ഡേവിസ് അജിത് യോഗത്തിന് നന്ദി പറയുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘ ടിപ്പിച്ചു.






