വി.സി വിന്‍സെന്‍റ് അക്കാഫ് ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍

യു.എയില്‍ ഉള്ള കേരളത്തില്‍ നിന്നുള്ള നൂറോളം കോളേജ് അലുംമിനികളുടെ ദുബൈ ഗവണ്‍മെന്‍്റ് അംഗീകൃത സംഘടനയായ അക്കാഫ് ( All Kerala Colleges Alumni Forum) ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായി തിരഞ്ഞടുക്കപ്പെട്ട വി.സി വിന്‍സന്‍്റ് വലിയവീട്ടില്‍. അരീക്കര സ്വദേശിയാണ്. 25000 ത്തില്‍ അധികം അംഗങ്ങള്‍ ഉള്ള ഈ സംഘടന യില്‍ ഉഴവൂര്‍ സെന്‍്റ് സ്റ്റീഫന്‍സ് കോളേജിനെ പ്രതിനിധീകരിച്ചാണ് വിന്‍സെന്‍്റ് തിരഞ്ഞടുക്കപ്പെട്ടത്. ഉഴവൂര്‍  കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയായ ഇദ്ദേഹം കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു .ദുബായില്‍ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്‍്റ്, കെ.സി.സി യു.എ.ഇ ചെയര്‍മാന്‍, കെ.സി.സി മിഡില്‍ ഈസ്റ്റ് വൈസ് ചെയര്‍മാന്‍, ഡി.കെ.സി.സി ജോയിന്‍്റ് സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ മിനി എസ്.എച്ച് മൗണ്ട് ഇടവക മെയ് ജോ കോട്ടേജ് ( ചീക്കപ്പാറയില്‍) കുടുംബാംഗമാണ്. മക്കള്‍: നികിത, നെല്‍വിന്‍, നവീന്‍. വിന്‍സെന്‍റും കുടുംബവും ഇപ്പോള്‍ ദുബായിലാണ് താമസം.

Previous Post

കെ.സി.വൈ.എല്‍ മടമ്പം ഫൊറോന ക്യാമ്പ്

Next Post

വിശ്വാസജീവിതത്തിലൂടെ വിശുദ്ധിയിലേക്ക് വളരണം – മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

Total
0
Share
error: Content is protected !!