ചമതച്ചാല്‍: കെ.സി.വൈ.എല്‍ മടമ്പം ഫൊറോനയുടെ ആഭിമുഖ്യത്തില്‍ സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍ വച്ച് ലീഡര്‍ഷിപ്പ് ക്യാമ്പ് നടത്തി. അമ്പതോളം യുവജനങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന ക്യാമ്പ് മടമ്പം ഫൊറോനാ വികാരി ഫാ. സജി മത്തൊനത്ത് ഉദ്ഘാടനം ചെയ്തു. മടമ്പം ഫൊറോനാ ചാപ്ളെയിന്‍ ഫാ. ജിബില്‍ കുഴിവേലില്‍ ആമുഖഭാഷണം നടത്തി. ഫൊറോനാ പ്രസിഡന്‍്റ് അമല്‍ റോയ് അധ്യക്ഷത വഹിച്ചു. വൊക്കേഷണ്‍ ഹയര്‍സെക്കണ്ടറി സ്കുള്‍ അധ്യാപിക ജിനി മുഖ്യ പ്രഭാഷണം നടത്തി. ഹൈബിന്‍ മാത്യു . സജി കുര്യന്‍, സി. ഷീന, സി.പ്രിന്‍സി ,നീതു ബെന്നി എന്നിവര്‍ പ്രസംഗിച്ചു. അലന്‍ ബിജു കാട്ടാമല, ജാക്ക്സണ്‍ സ്റ്റീഫന്‍ മണപ്പാട്ട്, ഫാ. ജിബില്‍ കുഴിവേലില്‍, സി.ഷീന എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു. ക്യാമ്പ് സമാപനത്തില്‍ കെ.സി.ഡബ്ള്യൂ.എ മലബാര്‍ റീജിയണ്‍ പ്രസിഡന്‍്റ് വിന്‍സി മാത്യു വിശിഷ്ടാതിഥിയായിരുന്നു. ബെസ്റ്റ് ക്യാമ്പര്‍മാരായി അഭിനവ് സാബു (മടമ്പം ), അഭിയ ബിനു (അലക്സ് നഗര്‍ ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.അലന്‍ തോമസ് (അലക്സ്നഗര്‍ യൂണിറ്റ് ) സ്പെഷ്യല്‍ ജൂറി പരാമര്‍ശം നേടി.






