തൂവാനിസയില്‍ ജീസസ് യൂത്ത് ധ്യാനം നടന്നു

2024 – 2025 വര്‍ഷം കോട്ടയം അതിരൂപത ജീസസ് യൂത്തും കരിസ്മാറ്റിക് കമ്മീഷനും സംയുക്തമായി യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി Route 2 Roots എന്ന പേരില്‍ പ്രാര്‍ത്ഥനാ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി, അതിരൂപതയിലെ യുവജനങ്ങള്‍ക്കായുള്ള ജീസസ് യൂത്ത് ധ്യാനം കോതനല്ലൂര്‍ തൂവാനിസ പ്രാര്‍ത്ഥനലയത്തില്‍ വച്ച് ജൂണ്‍ 13, 14, 15 തിയതികളില്‍ നടത്തപ്പെട്ടു.

ബ്ര. സണ്ണി തയ്യില്‍ നയിച്ച ധ്യാനത്തില്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള 30 യുവജനങ്ങളും ജീസസ് യൂത്ത് വോളന്റിയര്‍മാരും പങ്കെടുത്തു.

അതിരൂപത കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. റെജി മുട്ടത്തില്‍, അതിരൂപത യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ എന്നിവര്‍ ധ്യാന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പരിശുദ്ധാത്മ അഭിഷേക ആരാധനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

ധ്യാനത്തില്‍ പങ്കെടുത്ത എല്ലാ യുവജനങ്ങള്‍ക്കും കുമ്പസാരത്തിലൂടെയും, സ്പിരിറ്റിയല്‍ ഷെയറിങ്ങിലൂടെയും തങ്ങളുടെ ഭാരങ്ങളെല്ലാം ഇറക്കിവെച്ച് ക്രിസ്തുവുമായി ഐക്യപ്പെട്ട് ജീവിക്കാനുള്ള തീരുമാനമെടുക്കുവാന്‍ സഹായകരമായിരുന്നു.

കോട്ടയം അതിരൂപതാ ജീസസ് യൂത്ത് ടീം അംഗങ്ങള്‍ ധ്യാനത്തിന് നേതൃത്വം നല്‍കി.

 

Previous Post

സ്വാശ്രയ കുടുംബങ്ങള്‍ക്കായി നടത്തിയ ജൈവവൈവിധ്യ കൂട്ടായ്മ മരം നടീല്‍ മത്സരം

Next Post

കെ.സി.വൈ.എല്‍ മടമ്പം ഫൊറോന ക്യാമ്പ്

Total
0
Share
error: Content is protected !!