പരസ്യ മേഖലയില്‍ സൗത്ത് ഇന്ത്യയിലെ പ്രമുഖ ഏജന്‍സികളില്‍ ഒന്നായ ജെലീറ്റ അനേകം മുന്‍നിര ബ്രാന്‍ഡുകളുടെ അണിയറ പ്രവര്‍ത്തകരാണ് . പരസ്യരംഗത്ത് 40 വര്‍ഷം പൂര്‍ത്തിയായ ജെലീറ്റയുടെ ലോഗോ പ്രകാശന കര്‍മം കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു . 100 കോടി രൂപ വിറ്റുവരവ് നേടിയ കമ്പനി കോവിഡിനു ശേഷം അല്പം പിന്നോട്ട് പോയെങ്കിലും വീണ്ടും ഈ സ്ഥാപനത്തെ പുതിയ ഉന്നതങ്ങളില്‍ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് പാര്‍ട്ണര്‍മാരായ ജിമ്മി തോമസ്, പി.ടി ഏബ്രാഹം, സജി തോമസ്, വൈസ് പ്രസിഡന്റ് സരോഷ് തങ്കച്ചന് എന്നിവര്‍ അറിയിച്ചു.
40 വര്‍ഷം പൂര്‍ത്തിയാക്കി ജെലീറ്റ പബ്ളിസിറ്റി





