നാനൂറാം വര്‍ഷത്തില്‍ ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തി കൂട്ടയോട്ടം

കോട്ടയം: പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പഴയ പള്ളിയുടെ ചതുര്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തി നടത്തിയ കൂട്ടയോട്ടം ജൂബിലി ആഘോഷങ്ങളിലെ സാമൂഹ്യ പ്രതിബദ്ധത വിളിച്ചോതുന്ന പരിപാടിയായി.വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടയം കളക്ടറേറ്റില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം കോട്ടയം ജില്ല കളക്ടര്‍ ജോണ്‍ വി സാമുവല്‍ ഉദ്ഘാടനം ചെയ്തു.ലഹരിക്കെതിരെ നടത്തുന്ന ഈ പരിപാടി അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു എന്നും ഇത് ജൂബിലിയുടെ മാറ്റ് കൂട്ടുന്നതായും ഉദ്ഘാടന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു .ഗാന്ധി സ്‌ക്വയറില്‍ അവസാനിച്ച കൂട്ടയോട്ടത്തിന് ബഹുമാനപ്പെട്ട സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ,കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.കൂട്ടയോട്ടത്തിന്റെ ഭാഗമായി ഗാന്ധി സ്‌ക്വയറില്‍ ഫ്‌ലാഷ് മോബ്, നാടന്‍ പാട്ടുകളുടെ അവതരണം എന്നിവ നടത്തപ്പെട്ടു കൂട്ടയോട്ടത്തില്‍ ഏകദേശം മുന്നൂറോളം പേര്‍ പങ്കെടുത്തു പരിപാടിക്ക് വികാരി ഫാ. ബിബിന്‍ കണ്ടോത്ത്, അസിസ്റ്റന്റ് വികാരി ഫാദര്‍ ടോം പുത്തന്‍പുരയ്ക്കല്‍, ജൂബിലി ജോയിന്റ് കണ്‍വീനര്‍ ബിനു പല്ലോന്നില്‍,പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ബിബീഷ് ഓലിക്കമുറിയില്‍, ജോസ് മൂലക്കാട്ട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

 

 

Previous Post

മോനിപ്പള്ളി എസ്.എച്ച്.എച്ച്.എസ് സണ്‍ഡേ സ്കൂളിലെ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു

Next Post

കല്ലറ: കോട്ടൂപ്പറമ്പില്‍ ഫാ. കെ.ടി ഏബ്രാഹം

Total
0
Share
error: Content is protected !!