പയ്യാവൂര്‍: കെ.സി.വൈ.എല്‍ ന്‍്റെ സ്ഥാപകനായ മാര്‍ തോമസ് തറയില്‍ പിതാവിന്‍്റെ 50-ാം മത് ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ സമിതിയുടെ നേതൃത്വത്തില്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സിസ്റ്റേഴ്സിന്‍്റെ സഹകരണത്തോടെ, സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സി. മേരി ആക്കല്‍ രചിച്ച് ഈണം പകര്‍ന്ന “കരുതലാം സ്നേഹമേ തറയില്‍ പിതാവേ’ എന്ന ഗാന മത്സരവും,തറയില്‍ പിതാവ് അനുസ്മരണവും പയ്യാവൂര്‍ വലിയ പള്ളിയില്‍ വച്ച് നടത്തപ്പെട്ടു.
മടമ്പം ഫൊറോന ഡയറക്ടര്‍ സജി കുര്യന്‍ ഞരളക്കാട്ട്കുന്നേല്‍ പതാക ഉയര്‍ത്തി . പയ്യാവൂര്‍ വലിയ പള്ളി ഇടവക വികാരി ഫാ. ബേബി കാട്ടിയങ്കല്‍ സ്വാഗതം പറഞ്ഞു. ഗാന മത്സരത്തില്‍ പയ്യാവൂര്‍ ടൗണ്‍, മാലക്കല്ല്, രാജപുരം എന്നീ യൂണിറ്റുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ചമതച്ചാല്‍, പയ്യാവൂര്‍ വലിയ പള്ളി എന്നി യൂണിറ്റുകള്‍ പ്രോത്സാഹന സമ്മാനവും കരസ്ഥമാക്കി. സമാപന യോഗത്തില്‍ കെ.സി.വൈ.എല്‍. മലബാര്‍ റീജിയണ്‍ പ്രസിഡന്‍്റ് ജാക്സണ്‍ സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു, മടമ്പം ഫൊറോന വികാരി ഫാ. സജി മത്തൊനത്ത് ഉദ്ഘാടനം ചെയ്തു. കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മലബാര്‍ റീജിയണല്‍ സുപ്പീരിയര്‍ സി. ഷീന മുട്ടത്തില്‍ അനുസ്മരണ സന്ദേശം നല്‍കി. റീജിയണല്‍ ചാപ്ളയിന്‍ ഫാ. സൈജു മേക്കര, സെക്രട്ടറി അലന്‍ ബിജു കാട്ടാമല, പയ്യാവൂര്‍ വലിയ പള്ളി യൂണിറ്റ് പ്രസിഡന്‍്റ് സ്റ്റിന്‍്റോ സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.





