പരിസ്ഥിതി ദിനത്തിന്റെ സന്ദേശം പകര്‍ന്നുകൊണ്ട് മാസ്സ്

കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മലബാറിലെ 6-ജില്ലകളില്‍ പ്രവര്‍ത്തിച്ച് വരുന്ന വനിതാ സ്വാശ്രയസംഘാംഗങ്ങള്‍ ‘ പ്രകൃതിയുടെ ജൈവവൈവിധ്യ കൂട്ടായ്മ ‘ യുടെ ഭാഗമായി സ്വാശ്രയസംഘാംഗങ്ങളുടെ വീടുകളില്‍ വൃക്ഷതൈകള്‍ . നടുകയുണ്ടായി. ഇതോടൊപ്പം നമ്മുടെ കുടുംബങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴി വാക്കി ”നമ്മുടെ പരിസരം, നമ്മുടെ ഭാവി നാം വീണ്ടെടുപ്പിന്റെ വക്താക്കള്‍” എന്ന ആപ്തവാക്യം ഉള്‍കൊണ്ട് മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വ ത്തില്‍ കണ്ണൂര്‍,കാസര്‍ഗോഡ്,പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രവര്‍ത്തിച്ച് വരുന്ന സ്വാശ്രയസംഘാംഗങ്ങള്‍ മരുഭൂവത്ക്കരണത്തിനും, വരള്‍ച്ചയ്ക്കും എതിരായ ചെറുത്ത് നില്പ്പിനും, സാഗ്രമിക രോഗങ്ങള്‍ തടയുന്നതിനും ഞങ്ങളും പങ്കാളികളാകുന്നു എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിക്കുന്നത്. ദിനാഘോഷ പരിപാടികള്‍ക്ക് മാസ്സ് കോ-ഓര്‍ഡിനേറ്റേഴ്സ്, ആനിമേറ്റേഴ്‌സ്, ഗ്രൂപ്പ് ഭാരവാഹികള്‍ എന്നിവരുടെ ബ്രാസിലും ശ്രദ്ധേയമായരുന്നു.

Previous Post

വിധവ – വിഭാര്യ സംഗമം നടത്തി

Next Post

മയാമി ക്‌നാനായ കമ്യൂണിറ്റി സെന്റര്‍ പുനര്‍വെഞ്ചരിച്ചു

Total
0
Share
error: Content is protected !!