ബെന്‍സന്‍വില്ലില്‍ തിരുഹൃദയത്തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയദേവാലയത്തിലെ പ്രധാന തിരുനാളായ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി സമാപിച്ചു.
ഞായറാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ ആശീര്‍വദിച്ചശേഷം നടന്ന ആഘോഷമായ റാസക്കൂര്‍ബാനയ്ക്ക് കൈപ്പുഴ സെ. ജോര്‍ജ് ഫൊറോനപള്ളി വികാരി ഫാ. സാബു മാലിത്തുരുത്തേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവകവികാരിഫാ. തോമസ് മുളവനാല്‍, അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍, ഫാ.അനീഷ് മാവേലിപ്പുത്തന്‍പുരയില്‍, ഫാ.ജോര്‍ജ് കടുതോടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം വചനസന്ദേശം നല്‍കി. വിശുദ്ധകുര്‍ബാനയെത്തുടര്‍ന്ന് അടുത്ത വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്ന ജോയ് മിനിസ്ട്രി അംഗങ്ങളെ ആശീര്‍വദിച്ച് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ സംവഹിച്ചു കൊണ്ടു നടന്ന പ്രദക്ഷിണം വിശ്വാസത്തിന്റെ പ്രഘോഷണമായി മാറി.കുട്ടികള്‍ക്കായി ഐസ്‌ക്രീo കോര്‍ണര്‍, പെറ്റിങ് സൂ, ബൗണ്‍സ് ഹൗസസ് എന്നിവ പ്രസുദേന്തിമാരായ 19 ദമ്പതികള്‍ ഏര്‍പ്പെടുത്തിയിരുന്നു. തിരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് ഇടവക വികാരിയ്ക്കും അസി. വികാരിയ്ക്കുമൊപ്പം എക്‌സിക്യുട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളില്‍, സാബു മുത്തോലം, കിഷോര്‍ കണ്ണാല, ജെന്‍സന്‍ ഐക്കരപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Previous Post

മലയോര മേഖലയില്‍ പുതു ചരിത്രം രചിച്ചു സെന്റ് പയസിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം

Next Post

എസ്.എച്ച് മൗണ്ട്: തുരുത്തിക്കാട്ട് പെണ്ണമ്മ കുര്യാള

Total
0
Share
error: Content is protected !!