ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ ആദ്യ ദൈവാലയമായ തിരുഹൃദയ ദൈവാലയത്തിലെ പ്രധാന തിരുനാളായ ഇന്നലെ കൊടിയേറി. ക്നാനായ സമൂഹത്തിന്റെ വലിയ ഇടയന് അഭി. മാര്‍ മൂലക്കാട്ട് മെത്രാപ്പോലീത്തയാണ് ആരാധനാ സമൂഹത്തിന്റെ പ്രാര്‍ത്ഥനകളുടെ മധ്യേ കൊടിയേറ്റിയത് . തുടര്‍ന്ന് അഭിവന്ദ്യ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. വികാരി ഫാ. തോമസ് മുളവനാല്‍, അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. കടുതോടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്ന യുവദമ്പതിമാരെ പ്രശംസിച്ചു. തിരുഹൃദയചിത്രരചനാമത്സരത്തിലെ വിജയികള്‍ക്ക് അഭി. പിതാവ് സമ്മാനങ്ങള്‍ നല്കി. ചാരിറ്റിപ്രവര്ത്തനങ്ങള്ക്കായുള്ള അഗാപ്പേ സ്റ്റോറിന്റെ ഉദ്ഘാടനവും അഭി. പിതാവ് നിര്‍വഹിച്ചു.
തുടര്‍ന്ന് നടന്ന കലാസന്ധ്യയില്‍ ഇടവകയിലെ വിവിധ പ്രായവിഭാഗത്തിലുള്ളവരുടെ കലാവിരുന്ന് ഹൃദ്യമായി. മരിയ കുന്നുംപുറം കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച കലാസന്ധ്യയില്‍ എലെയ്ന് ഒറ്റത്തൈയ്ക്കല്‍, ഡോ. മെലിന്റ ജോര്‍ജ് എന്നിവര്‍ എം.സിമാരായി. ഇടവക എക്സിക്യുട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളില്‍, സാബു മുത്തോലം, കിഷോര്‍ കണ്ണാല, ജെന്സന് ഐക്കരപറമ്പില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.






