കൂടല്ലൂരില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ്

കൂടല്ലൂര്‍: കൂടല്ലൂരില്‍ കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ പാലിയേറ്റീവ് ശുശ്രൂഷകള്‍ ആരംഭിച്ചു. ”സ്‌നേഹസേന” പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെയും ‘അവ്വര്‍ ലേഡി’ സണ്‍ഡേ ക്ലിനിക്കിന്റെയും ഉദ്ഘാടനം കാരിത്താസ് ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് നിര്‍വഹിച്ചു. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നു ചേര്‍ന്ന യോഗത്തില്‍ വികാരി ഫാ. ജോസ് പൂത്തൃക്കയില്‍ അദ്ധ്യക്ഷത വഹിച്ചു. തോമസ് വടുതല, ആന്‍സി വടക്കേടം, സിബി സിബി പതിയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എല്ലാ ഞായറാഴ്ചയും സൗജന്യമായി നടത്തുന്ന അടിസ്ഥാന ലാബ് പരിശോധനകള്‍ക്കുള്ള കിറ്റ് കാരിത്താസ് ഡയറക്ടറില്‍ നിന്നു ത്രേസ്യാമ്മ ജോസ് എഴുത്തുപുരയില്‍ ഏറ്റുവാങ്ങി.
ഉദ്ഘാടനത്തെത്തുടര്‍ന്നു ഡോ. ആര്‍. വിവേക് ബേസിക് ലൈഫ് സപ്പാര്‍ട്ട് ക്ലാസ് നയിച്ചു. ഡോ. വിനി മാത്തന്റെ നേതൃത്വത്തിലുള്ള ടീം 20 പേര്‍ക്കു സൗജന്യമായി മാമോഗ്രാം ടെസ്റ്റ് നടത്തി.
കാരിത്താസ് നഴ്‌സിംഗ് കോളജിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച സ്‌കിറ്റും ഫ്‌ളാഷ് മോബും ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചു ആഴമേറിയ അവബോധം നല്കി.കെ.സി.സി., കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പാലിയേറ്റീവ് ശുശ്രൂഷകള്‍ നടത്തുന്നത്. കിടപ്പുരോഗികളുള്ള വീടുകളിലെത്തി പരിചരിക്കുക, നിര്‍ദ്ധന രോഗികള്‍ക്കു മരുന്നു വാങ്ങി നല്കുക, കിടപ്പുരോഗികള്‍ക്ക് ആവശ്യമായ ആശുപത്രി ഉകരണങ്ങള്‍ നല്കുക, മക്കളുടെ അസാന്നിദ്ധ്യത്തില്‍ വീടുകളില്‍ കഴിയുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കുക തുടങ്ങിയ കാര്യങ്ങള്‍ നടപ്പില്‍ വരുത്തുവാനുള്ള പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. സമുദായസംഘടനകളോടൊപ്പം ഇതര ഭക്തസംഘടകളും വിശ്വാസപരിശീലന വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പാലിയേറ്റീവ് ശുശ്രൂഷയില്‍ സജീവമായി പങ്കു ചേരുന്നുണ്ട്.പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഫണ്ടു സമാഹരണത്തിനു തുടക്കം കുറിച്ചുകൊണ്ടു ഇടവകാംഗമായ ഫാ. ജേക്കബ് വാലേല്‍ നല്കിയ 3 ലക്ഷം രൂപ ഇടവക വികാരി ഏറ്റു വാങ്ങി.

Previous Post

രാജപുരം കേളജിന് റാങ്കുകളുടെ തിളക്കം

Next Post

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

Total
0
Share
error: Content is protected !!